ജിദ്ദ: ഒരേ യൂനിവേഴ്സിറ്റിയിൽനിന്നും ദമ്പതികൾ ഒന്നിച്ച് പി.എച്ച്.ഡി ലഭിച്ച സന്തോഷത്തിലാണ് മലപ്പുറം സ്വദേശികളായ ഫിറോസ് ആര്യൻതൊടികയും ഭാര്യ വി.പി. സമീനയും. കലിംഗ യൂനിവേഴ്സിറ്റിയിൽനിന്നും ഫിനാൻഷ്യൽ മാനേജ്മെൻറിലാണ് ഫിറോസ് ആര്യൻതൊടിക ഡോക്ടറേറ്റ് നേടിയത്.
ഇതേ യൂനിവേഴ്സിറ്റിയിൽനിന്നും മാത്തമാറ്റിക്സിലാണ് ഭാര്യ വി.പി. സമീനക്ക് ഡോക്ടറേറ്റ്. സൗദിയിൽ ഓഡിറ്റ് ആൻഡ് ടാക്സ് കൺസൽട്ടൻറായ ഫിറോസ് ജിദ്ദ അൽനഹ്ദ ഏരിയ കെ.എം.സി.സി ജനറൽ സെക്രട്ടറി, ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
പിതാവ്: ഉമ്മർ ആര്യൻതൊടിക, മാതാവ്: ആയിഷ. മമ്പാട് തോട്ടിൻറക്കരെ വി.പി. ആലിക്കുട്ടിയുടെയും സക്കീനയുടെയും മകളാണ് സമീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.