അജ്ഞാത വിദേശ സംരംഭങ്ങൾക്ക് സംഭാവന നൽകരുത്

ബുറൈദ: അജ്ഞാതമായ വിദേശ സംരംഭങ്ങൾക്ക് രാജ്യത്തുനിന്ന് സംഭാവന നൽകുന്നതിനെതിരെ സൗദി സുരക്ഷ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന അപകടകരമായ നീക്കമായി ഇത്തരം സാമ്പത്തിക സഹായങ്ങൾ മാറിയേക്കാമെന്നാണ് പ്രസിഡൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി (പി.എസ്.എസ്) പൊതുജനങ്ങൾക്ക് നൽകുന്ന മുന്നറിയിപ്പ്.

കൃത്യമായ പ്രവർത്തനമേഖല വ്യക്തമല്ലാത്ത സംഘടനകൾക്കും സംരംഭങ്ങൾക്കും സംഭാവന നൽകുന്ന പ്രവണതക്ക് എതിരെയുള്ള ബോധവത്കരണ വിഡിയോ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെ പ്രസിദ്ധപ്പെടുത്തുമ്പോഴാണ് പ്രസിഡൻസിയുടെ മുന്നറിയിപ്പ്. സൗദി അറേബ്യയിൽ നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് അജ്ഞാത വിദേശ സ്ഥാപനങ്ങൾക്ക് സംഭാവന നൽകുന്നവരെ നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് പി.എസ്.എസ് സ്ഥിരീകരിച്ചു.

സൗദി അറേബ്യക്കു പുറത്ത് സഹായം എത്തിക്കാൻ അധികാരമുള്ള ഏക സ്ഥാപനമായതിനാൽ വിദേശത്ത് സംഭാവന നൽകാൻ ആഗ്രഹിക്കുന്ന എല്ലാ ആളുകളോടും കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ്‌.ആർ) വഴി സംഭാവന നൽകാൻ പ്രസിഡൻസി ആഹ്വാനം ചെയ്തു.

Tags:    
News Summary - Don't donate to unknown foreign ventures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.