ജിദ്ദ: ഹ്രസ്വകാലം കൊണ്ട് തന്നെ ജിദ്ദ സമൂഹത്തിൽ സാമൂഹിക രാഷ്ട്രീയ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച ഡോ. മുഹമ്മദ് അസ്ലമിെൻറ പ്രവർത്തനം പൊതു പ്രവർത്തകർക്ക് മാതൃകയാണെന്ന് ജിദ്ദ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് വി.പി. മുസ്തഫ പറഞ്ഞു. ജിദ്ദ കെ.എം.സി.സി തിരൂർ മണ്ഡലം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് മുഹമ്മദ് യാസിദ് അധ്യക്ഷത വഹിച്ചു. സൗദി നാഷനൽ കമ്മിറ്റി അംഗം നാസർ വെളിയങ്കോട് അനുസ്മരണ പ്രഭാഷണം നടത്തി. മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ഉനൈസ് തിരൂർ, ശൗക്കത്ത് കൊടക്കൽ, മുഹമ്മദ് ഷാഫി തിരൂർ, അൻവർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഷമീം വെള്ളാടത്ത് സ്വാഗതവും ട്രഷറർ എം.പി. മുഷ്റഫ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.