ഖാത് എന്ന ലഹരി സസ്യം കടത്തിയതിന്​ പിടിയിലായ ഇത്യോപ്യക്കാരും യമനികളുമായ 24 പ്രതികൾ

സൗദിയിൽ മയക്കുമരുന്ന്​ കടത്ത്​; 26 പേർ അറസ്​റ്റിൽ

റിയാദ്​: മയക്കുമരുന്ന്​ ഇടപാടുമായി ബന്ധപ്പെട്ട്​ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നായി 26 പേരെ സുരക്ഷാസേനകൾ പിടികൂടി. ഖസീം, ജിസാൻ, അസീർ എന്നീ പ്രവിശ്യകളിൽ ഹാഷിഷ്​, ആംഫറ്റാമിൻ, ഖാത്​ എന്നിവ കടത്തുകയും വിതരണം ചെയ്യുകയും ചെയ്​ത വ്യത്യസ്ത സംഭവങ്ങളിലാണ്​ അറസ്​റ്റ്​. ഔഷധങ്ങളുടെ മറവിൽ ഹാഷിഷ്​, ആംഫറ്റാമിൻ ഗുളികകൾ വാഹനത്തിൽ ആവശ്യക്കാർക്ക്​ എത്തിച്ചുനൽകിയതിന്​ ഖസീം പ്രവിശ്യയിൽ ഒരു സൗദി പൗരനാണ്​ പിടിയിലായത്​.

360 കിലോഗ്രാം ഖാത് എന്ന ലഹരി സസ്യം​ അതിർത്തി കടത്തി കൊണ്ടുവന്ന്​ ആവശ്യക്കാർ എത്തിച്ചുകൊടുക്കുന്ന പ്രവൃത്തിയിലേർപ്പെട്ട ഇത്യോപ്യക്കാരും യമനികളുമായ 24 പേരെ ജിസാൻ പ്രവിശ്യയിലെ അൽദായർ​ മേഖലയിൽനിന്ന്​ അതിർത്തി സുരക്ഷാസേനയാണ്​​ പിടികൂടിയത്​. അതിർത്തി നുഴഞ്ഞുകടക്കുകയായിരുന്നു സംഘ​ത്തെ പതിവ്​ പട്രോളിങ്ങിനിടെ പിടികൂടുകയായിരുന്നു. അസീർ പ്രവിശ്യയിലെ ദഹ്​റാന അൽജനൂബിൽനിന്ന്​ 30 കിലോഗ്രാം ഹാഷിഷുമായി മറ്റൊരു ഇത്യോപ്യൻ പൗരനും അറസ്​റ്റിലായിട്ടുണ്ട്​.

ജീസാൻ ലാൻഡ്​ പട്രോൾ സംഘം 880 കിലോഗ്രാം ഖാത്​ കടത്താനുള്ള മറ്റൊരു ശ്രമം അൽഅരീദ ​മേഖലയിലും പരാജയപ്പെടുത്തി. അറസ്​റ്റിലായ മുഴുവൻ പ്രതികളെയും ​പ്രാഥമിക നിയമനടപ​ടികൾ പൂർത്തീകരിച്ച്​ ബന്ധപ്പെട്ട അധികാരികൾക്ക്​ കൈമാറി. ഒപ്പം പിടികൂടിയ ലഹരിവസ്​തുക്കളും.

ഇത്തരത്തിലുള്ള മയക്കുമരുന്ന്​, ലഹരി ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്​, കിഴക്കൻ പ്രവിശ്യ മേഖലകളിൽ 911, ബാക്കിയുള്ളിടങ്ങളിൽ 999 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന്​ അധികൃതർ ജനങ്ങളോട്​ ആവശ്യപ്പെട്ടു. 

Tags:    
News Summary - drugs trafficking 26 arrested in saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.