റിയാദ്: എടക്കര പഞ്ചായത്ത് നിവാസികളുടെ റിയാദിലെ കൂട്ടയ്മയായ സൗദി എടക്കര വെൽഫെയർ അസോസിയേഷൻ (സേവാ റിയാദ്) ഓണത്തോടനുബന്ധിച്ച് കൂട്ടായ്മയിലെ അംഗങ്ങളുടെ വീടുകളിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി.
കൂട്ടായ്മയിൽ അംഗങ്ങളായവരുടെ നാട്ടിലെ 110 കുടുംബങ്ങളിലാണ് പച്ചക്കറി കിറ്റ് വിതരണം ചെയ്തത്. കോവിഡ് മഹാമാരി കാരണം കഷ്ടതയനുഭവിക്കുന്ന ഈ അവസരത്തിൽ സേവാ റിയാദ് കൂട്ടായ്മയുടെ കൈനീട്ടം കുടുംബങ്ങൾക്ക് ആശ്വാസമായി.
പരിപാടി സേവ ജിദ്ദ മുഖ്യരക്ഷാധികാരി നജീബ് കളപ്പാടൻ ഉദ്ഘാടനം ചെയ്തു. സേവ റിയാദ് ട്രഷറർ നൗഷാദ് അധ്യക്ഷത വഹിച്ചു.
റിയാദിൽ നിന്നും പ്രസിഡൻറ് സി.പി. ഹക്കീം, സെക്രട്ടറി ജാനിസ് പാലേമാട്, സ്വാലിഹ് റഹ്മാൻ, നൗഷാദ് (കുട്ടിപ്പ), ഹാരിസ് (സൂചി), റംഷി മൂർഖൻ, അസീസ് മഞ്ചേരി, ജലീൽ കളപ്പാടൻ എന്നിവരും നാട്ടിൽ നിന്നും ഷൗക്കത്ത് പാലേമാട്, അബ്ബാസ് പാലേമാട്, അസീസ് പായിംപാടം, ലത്തീഫ് (കുഞ്ഞു), ഷാജഹാൻ പള്ളിപ്പടി, സബീർ, കെ.ടി. ഷാജഹാൻ, സലാം മുല്ലതൊടിക, സി.പി. കുഞ്ഞുമോൻ, ഇ. മുഹമ്മദലി, ടി.ടി. നാസർ എന്നിവരും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.