ജിദ്ദ: പുതിയ അധ്യായന വർഷത്തെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കണമെന്ന് വിദ്യാഭ്യാസ ഒാഫിസുകളോട് വിദ്യാഭ്യാസമന്ത്രി ഡോ. ഹമദ് അൽശൈഖ് ആവശ്യപ്പെട്ടു. രാജ്യത്തെ വിവിധ മേഖലകളിലെയും ഗവർണറേറ്റുകളിലെയും വിദ്യാഭ്യാസ ഡയറക്ടർമാരുമായി നടത്തിയ വിദൂര കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്.
അടുത്ത അധ്യായന വർഷത്തെ സ്വീകരിക്കാൻ പ്രധാന തയാറെടുപ്പുകളും സംഭവവികാസങ്ങളും ചർച്ച ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമാണ് യോഗം വിളിച്ചുകൂട്ടിയത്. പുതിയ അധ്യായന വർഷത്തെ സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പുകളും ഒാഫിസുകളും തയാറാകേണ്ടതിെൻറ പ്രാധാന്യം മന്ത്രി ഉൗന്നിപ്പറഞ്ഞു. വിദൂര വിദ്യാഭ്യാസ പ്രക്രിയ തുടരുന്നതിനുള്ള ഒരുക്കങ്ങളുൾപ്പെടെ നിലവിലെ അസാധാരണ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ തയാറാവണം. സ്കൂളുകളിലെ മുഴുവൻ റിപ്പയറിങ്, മെയിൻറനൻസ് ജോലികൾ പൂർത്തിയാക്കണം.
ശുചീകരണത്തിനും അണുമുക്തമാക്കുന്നതിനും വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കണം. പുസ്തകമെത്തിയെന്നും വിതരണം ചെയ്തുവെന്നും ഉറപ്പുവരുത്തണം. വിദൂര വിദ്യാഭ്യാസം സംബന്ധിച്ച് അധ്യാപകർക്ക് വേണ്ട പരിശീലനം നൽകണം. സാേങ്കതിക സഹായങ്ങൾക്കായുള്ള ഗൈഡുകൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി പുറത്തിറക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രോട്ടാേ േകാളും നിർബന്ധമായും പാലിച്ചിരിക്കണം. ഇൗ രംഗത്ത് പരിശീലനം നൽകണം. നടപ്പാക്കുന്നതിനായി വിദഗ്ധ സമിതി രൂപവത്കരിക്കണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.