ജിദ്ദ: പല കുട്ടികളും പരീക്ഷയിൽ തോൽക്കുകയോ മാർക്ക് കുറയുകയോ ചെയ്യുന്നത് മണ്ടൻമാരായതുകൊണ്ടല്ല. എങ്ങനെ പഠിക്കണമെന്ന് അറിയാത്തതുകൊണ്ടാണ്. പത്താംക്ളാസ് പരീക്ഷ തോറ്റ എത്രയോ പ്രമുഖരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. അവരെല്ലാം ഒരുപക്ഷെ അന്ന് കടമ്പ കടക്കാതിരുന്നത് പഠിക്കേണ്ട രീതി അറിയാത്തതുകൊണ്ടായിരിക്കാം. ശാസ്ത്രവും സാേങ്കതിക വിദ്യയും എത്രയോ ഉയരുകയും പഠനത്തിെൻറ പ്രാധാന്യത്തെ കുറിച്ച് മുൻകാലത്തേക്കാളേറെ അവബോധം ഉണ്ടാവുകയും ചെയ്തിട്ടും എങ്ങനെ പഠിക്കണമെന്നറിയാത്ത വിദ്യാർഥികളെ നമുക്ക് കണ്ടെത്താനാവും.
‘മോൻ ക്ളാസിൽ ഉഷാറാണ്, പരീക്ഷാ പേപ്പറിൽ പക്ഷെ കാര്യം കട്ടപ്പൊകയാണ്’ എന്ന് സങ്കടപ്പെടുന്നവരേറെയുണ്ട്. നല്ല പ്രതിഭയും ഭാവിയുമുള്ള കുട്ടികളാവുമിവർ. ഇത്തരം കുട്ടികളുടെ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്ന പ്രധാന സെഷൻ എഡ്യു കഫെയിലുണ്ട്. പ്രവാസലോകത്തെ പ്രമുഖ പരിശീലകൻ എഞ്ചി. എം.എം ഇർഷാദാണ് എങ്ങനെ പഠിക്കണമെന്ന് കുട്ടികളെയും രക്ഷിതാക്കളെയും പഠിപ്പിക്കുന്നത്. അനുഭവസമ്പന്നനായ പരിശീലകനാണ്.
സർട്ടിഫൈഡ് ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം പ്രാക്ടീഷണറുമാണിദ്ദേഹം. പരിശീലകരുടെ പരിശീലകനായും പ്രചോദക പ്രഭാഷകനായും പ്രവാസലോകത്ത് സജീവമാണ്. ബഹുമുഖ പരിശീലന മേഖലയിൽ 12 വർഷത്തിലേറെ പരിചയസമ്പന്നനാണ് ഇർഷാദ്. 21 അന്താരാഷ്ട്ര പരിശീലന പരിപാടികളിൽ പെങ്കടുത്തിട്ടുണ്ട്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രൊഫഷനലുകൾക്കുമായി അഞ്ഞൂറോളം പരിശീലന പരിപാടികൾ നടത്തിയിട്ടുണ്ട്. സിജി റിസോഴ്സ് പേഴ്സണും റിസർച്ച് ആൻറ് ഡിവലപ്മെൻറ് വിഭാഗം തലവനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.