വിദ്യാഭ്യാസ-സാംസ്‌കാരിക അന്തർദേശീയ സമ്മേളനം റിയാദിൽ മാർച്ച് എട്ട്, ഒമ്പത് തീയതികളിൽ

റിയാദ്: ആദ്യമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ-സാംസ്‌കാരിക അന്തർദേശീയ സമ്മേളനം റിയാദിൽ മാർച്ച് എട്ട്, ഒമ്പത് തീയതികളിൽ നടക്കും. അറബ് ലീഗ്, എജുക്കേഷനൽ, കൾച്ചറൽ ആൻഡ് സയന്‍റിഫിക് ഓർഗനൈസേഷൻ (അലെസ്കോ) വിദ്യാഭ്യാസം, സംസ്കാരം, ശാസ്ത്രം എന്നിവക്ക് വേണ്ടിയുള്ള സൗദി ദേശീയ കമീഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്നതാണ് സമ്മേളനം.

‘അന്തർദേശീയ തലത്തിൽ വിദ്യാഭ്യാസം, സംസ്കാരം, ശാസ്ത്രം ഇവയുടെ ഭാവി’ എന്ന വിഷയത്തിലുള്ള സമ്മേളനം കിങ് അബ്ദുല്ല പെട്രോളിയം സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്‍ററിലാണ്. വിദ്യാഭ്യാസം, സംസ്കാരം, ശാസ്ത്രം എന്നീ മേഖലകളിൽ നിലയുറപ്പിച്ചിട്ടുള്ള പ്രമുഖ അന്താരാഷ്ട്ര സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് സമ്മേളനം.

മുൻനിര അന്താരാഷ്ട്ര സംഘടനകൾ, ബഹുരാഷ്ട്ര സ്ഥാപനങ്ങൾ, പ്രാദേശിക സ്ഥാപനങ്ങൾ, അന്തർദേശീയ-പ്രാദേശിക നയരൂപകർത്താക്കൾ, അന്താരാഷ്ട്ര-പ്രാദേശിക വികസന ബാങ്കുകളുടെ പ്രതിനിധികൾ, ആഗോള-ദേശീയ അക്കാദമിക് സ്ഥാപനങ്ങൾ, പ്രമുഖ കോർപറേഷനുകൾ, ചാരിറ്റബിൾ ഫൗണ്ടേഷനുകൾ, എൻ‌.ജി‌.ഒകൾ എന്നിവരെല്ലാം സമ്മേളനത്തിൽ പങ്കെടുക്കും.

ആഗോള വെല്ലുവിളികളുമായി ബന്ധപ്പെട്ട ആശയങ്ങളുടെ രൂപവത്കരണം എന്നതാണ് സമ്മേളനം ലക്ഷ്യമിടുന്നത്.

Tags:    
News Summary - Educational and Cultural International Conference in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.