സൗ​ദി​യി​ൽ ബി​നാ​മി ബി​സി​ന​സു​ക​ൾ ക​ണ്ടെ​ത്താ​ൻ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന (ഫ​യ​ൽ ഫോ​ട്ടോ)

വാണിജ്യരംഗത്തെ ബിനാമി ഇടപാടുകൾ ഇല്ലാതാക്കൽ: 10 മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

ജി​ദ്ദ: സൗ​ദി​യി​ലെ എ​ല്ലാ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ അം​ഗീ​ക​രി​ച്ച ക​ച്ച​വ​ട നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന്​ ബി​നാ​മി വി​രു​ദ്ധ ദേ​ശീ​യ പ്രോ​ഗ്രാം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സു​സ്ഥി​ര​മാ​യ രീ​തി​യി​ൽ വാ​ണി​ജ്യ​രം​ഗ​ത്തെ ബി​നാ​മി ഇ​ട​പാ​ടു​ക​ൾ കു​റ​യ്ക്കു​ന്ന​തി​നു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട 10 മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു. കാ​ലാ​വ​ധി​യു​ള്ള വാ​ണി​ജ്യ ര​ജി​സ്ട്രേ​ഷ​ൻ സ്ഥാ​പ​ന​ത്തി​ന് ഉ​ണ്ടാ​യി​രി​ക്കു​ക, സ്ഥാ​പ​ന ന​ട​ത്തി​പ്പി​നാ​വ​ശ്യ​മാ​യ എ​ല്ലാ ഡാ​റ്റ​യും ലൈ​സ​ൻ​സു​ക​ളും കാ​ലാ​വ​ധി​യു​ള്ള​താ​യി​രി​ക്കു​ക, സ്ഥാ​പ​ന​ത്തി​ന് ഒ​രു ബാ​ങ്ക് അ​ക്കൗ​ണ്ട് തു​റ​ക്കു​ക, വാ​ണി​ജ്യ ഇ​ട​പാ​ടു​ക​ളി​ൽ വ്യ​ക്തി​ഗ​ത അ​ക്കൗ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക, പ്ര​വ​ർ​ത്ത​ന ലൈ​സ​ൻ​സ് പു​തു​ക്കി​യെ​ന്ന് ഉ​റ​പ്പാ​ക്കു​ക, സ്ഥാ​പ​ന​ത്തി‍െൻറ വി​ലാ​സം അ​പ്ഡേ​റ്റ് ചെ​യ്യു​ക, വേ​ത​ന സം​ര​ക്ഷ​ണ​ത്തി​നു​ള്ള സ​ർ​ക്കാ​ർ പ്രോ​ഗ്രാ​മി​ൽ സ്ഥാ​പ​നം ര​ജി​സ്റ്റ​ർ ചെ​യ്യു​ക, തൊ​ഴി​ൽ വേ​ത​ന ഡാ​റ്റ രേ​ഖ​പ്പെ​ടു​ത്തു​ക, ക​രാ​റു​ക​ൾ ഇ​ല​ക്ട്രോ​ണി​ക് ആ​യി രേ​ഖ​പ്പെ​ടു​ത്തു​ക, സ്ഥാ​പ​ന​ത്തി​ൽ നി​യ​മാ​നു​സൃ​ത​മ​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്കേ​ണ്ട മാ​ന​ദ​ണ്ഡ​ങ്ങ​ൾ.

സ്ഥാ​പ​ന​ത്തി‍െൻറ എ​ല്ലാ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും രേ​ഖ​പ്പെ​ടു​ത്തു​ക​യും ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ധാ​ന ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സ്വ​ദേ​ശി​ക​ള​ല്ലാ​ത്ത വ്യ​ക്തി​ക്ക് സ്ഥാ​പ​ന​ത്തി​ൽ പൂ​ർ​ണാ​ധി​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന സാ​ഹ​ച​ര്യം അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക, ഇ​ല​ക്ട്രോ​ണി​ക് പേ​മെ​ന്‍റ്​ രീ​തി​ക​ൾ അ​വ​ലം​ബി​ക്കു​ക, ഇ​ല​ക്ട്രോ​ണി​ക് ആ​യി ബി​ല്ലു​ക​ൾ ഇ​ഷ്യൂ ചെ​യ്യു​ക​യും അ​വ സൂ​ക്ഷി​ക്കു​ക​യും ചെ​യ്യു​ക, നി​യ​മാ​നു​സൃ​ത രീ​തി​ക​ളി​ലൂ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക, അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തു​ക​യും സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്കു​ക​യും ചെ​യ്യു​ക എ​ന്നീ നി​ബ​ന്ധ​ന​ക​ളും പാ​ലി​ക്കാ​ൻ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Elimination of benami transactions in commerce: 10 criteria announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.