റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) സംസ്ഥാന പ്രസിഡന്റും സിനിമ നിർമാതാവും സാമൂഹിക പ്രവർത്തകനുമായ നൗഷാദ് ആലത്തൂരിന് റിയാദ് സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി. പ്രസിഡൻറ് ഷാജി മഠത്തിൽ അധ്യക്ഷത വഹിച്ചു. ജി.സി.സി ചെയർമാൻ റാഫി പാങ്ങോട് നൗഷാദ് ആലത്തൂരിനെ ആദരിച്ചു.
പ്രവാസിയായി 24 വർഷം ജിദ്ദയിൽ ഉണ്ടായിരുന്ന നൗഷാദ് ആലത്തൂർ നാട്ടിലേക്ക് മടങ്ങിയ ശേഷമാണ് സിനിമ നിർമാണക്കമ്പനി തുടങ്ങിയത്. ശേഷം ഒമ്പത് മലയാള സിനിമകൾ നിർമിച്ചു. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ജയറാം, കലാഭവൻ മണി തുടങ്ങിയ മുൻനിര നടന്മാരുടെ സിനിമകളാണ് അദ്ദേഹം നിർമിച്ചത്. ഒപ്പം സാമൂഹിക സേവന രംഗത്ത് സജീവമായ അദ്ദേഹം നൂറുകണക്കിനാളുകൾക്ക് സഹായമെത്തിച്ചു.
സെൻട്രൽ കമ്മിറ്റി കോഓഡിനേറ്റർ പി.എസ്. കോയ, അഷ്റഫ് ചേലേമ്പ്ര, ഷെഫീന കൊല്ലം, ജനറൽ സെക്രട്ടറി ടോം ചാമക്കാലയിൽ, നൗഷാദ്, സനിൽകുമാർ ഹരിപ്പാട്, നസീർ കുന്നിൽ, സജീർ ചിതറ, എൻജി. നൂറുദ്ദീൻ, ഉണ്ണി കൊല്ലം, മുന്ന, സുഹ്റ, ഡാനി ഞാറക്കൽ, ഷാനവാസ് വെമ്പിളി തുടങ്ങിയവർ പങ്കെടുത്തു. സെൻട്രൽ ജോയൻറ് സെക്രട്ടറി സുബൈർ കുമ്മിൾ സ്വാഗതവും ട്രഷർ ഷാജഹാൻ കാഞ്ഞിരപ്പള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.