കോവിഡ് ബാധിച്ച് എറണാകുളം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി ജിദ്ദയിൽ മരിച്ചു. കോതമംഗലം നെല്ലിക്കുഴി സ്വദേശി അറയ്ക്കൽ വീട്ടിൽ ബോബൻ വർക്കി (63) ആണ് മരിച്ചത്. ജിദ്ദ കിങ് അബ്ദുല്ല ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച രാത്രിയോടെയാണ് മരിച്ചത്.

24 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ 10 വർഷമായി ജിദ്ദയിൽ സഹാറ മെയിന്‍റനൻസ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. അന്നമ്മയാണ് ഭാര്യ. മക്കൾ: വരുൺ ജയിംസ്, വർഷ ബോബൻ.

നിയമനടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കൾ രംഗത്തുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.