സൗദി കപ്പലിൽ സുഡാനിൽ നിന്ന് ജിദ്ദ തുറമുഖത്തെത്തിച്ചവർ

സുഡാനിലെ ഒഴിപ്പിക്കൽ; ജിദ്ദയിലെത്തിയത് 27 കപ്പലുകളും 51 വിമാനങ്ങളും

ജിദ്ദ: ആഭ്യന്തര കലാപം നടക്കുന്ന സുഡാനിൽ നിന്ന് വിവിധ രാജ്യക്കാരായ ആളുകളുമായി ഇതുവരെ ജിദ്ദയിലെത്തിയത് 27 കപ്പലുകളും 51 വിമാനങ്ങളും. സുഡാനിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്താൻ ആരംഭിച്ച ശേഷമാണ് ഇത്രയും കപ്പലുകളും വിമാനങ്ങളും സൗദി പൗരന്മാരെയും വിവിധ രാജ്യക്കാരായ ആളുകളെയും വഹിച്ച് ജിദ്ദയിലെത്തിയത്.

സൗദിക്ക് പുറമെ ചില വിദേശ രാജ്യങ്ങളുടെ കപ്പലുകളും വിമാനങ്ങളും ഇതിലുൾപ്പെടും. വിവിധ രാജ്യങ്ങളുടെ അഭ്യർഥന പ്രകാരം ഇതുവരെ 102 രാജ്യങ്ങളിൽ നിന്നുള്ള 5,184 പേരെ സൗദി അറേബ്യ തങ്ങളുടെ കപ്പലുകളും വിമാനങ്ങളും അയച്ച് സുഡാനിൽ നിന്ന് രക്ഷപ്പെടുത്തി ജിദ്ദയിലെത്തിച്ചിട്ടുണ്ടെന്നാണ് കണക്ക്. സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയ സൗദി പൗരന്മാരുടെ എണ്ണം 225 ആയി. സൗദി അറേബ്യ നടത്തുന്ന രക്ഷാപ്രവർത്തനങ്ങളെ യു.എന്നും വിവിധ രാജ്യങ്ങളും ഇതിനകം പ്രശംസിച്ചിട്ടുണ്ട്.

കപ്പലുകളും വിമാനങ്ങളും അയച്ച് കുടുതൽ ആളുകളെ സുഡാനിൽ നിന്ന് ഒഴിപ്പിക്കുന്നതിനുള്ള ശ്രമം സൗദി അറേബ്യ തുടരുകയാണ്. തിങ്കളാഴ്ച വൈകീട്ട് 41 സ്വദേശികളും 171 വിദേശികളും കൂടി ജിദ്ദയിലെത്തി. ‘അബ്ഹ’ എന്ന കപ്പലിലാണ് ഇത്രയും പേരെ എത്തിച്ചത്. അഫ്ഗാനിസ്ഥാൻ, ഫിലിപ്പീൻസ്, കൊമോറോസ്, ശ്രീലങ്ക, ഉക്രെയ്ൻ, മഡാഗാസ്കർ, യു.കെ, സിറിയ, അമേരിക്ക, ആഫ്രിക്ക എന്നിവങ്ങളിൽ നിന്നുള്ളവരാണ് കപ്പലിലെ വിദേശികൾ.

Tags:    
News Summary - Evacuation in Sudan; 27 ships and 51 planes reached Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.