റിയാദ്: സൗദിയിലെ ഇന്ത്യൻ സന്നദ്ധപ്രവർത്തകർക്ക് പുരസ്കാരം നൽകുമെന്ന് ഇന്ത്യൻ അംബാസഡർ അഹ്മദ് ജാവേദ്. എംബസിയുമായി സഹകരിക്കുന്ന വളണ്ടിയർമാരുടെ പ്രവർത്തന മികവ് വിലയിരുത്തിയാണ് എല്ലാവർഷവും റിപ്പബ്ലിക് ദിന ചടങ്ങിൽ ആദരിക്കുകയെന്നും റിയാദിലെ എംബസി ആസ്ഥാനത്തെ കമ്യൂണിറ്റി ക്ലബ്ബിൽ വ്യാഴാഴ്ച വൈകീട്ട് നടന്ന വളണ്ടിയർമാരുടെ യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. പൊതുമാപ്പ് കാലയളവിൽ സന്നദ്ധപ്രവർത്തകർ അനുഷ്ഠിച്ച സേവനം പ്രശംസനീയമാണ്. തുടർന്നും ഇവരുടെ പ്രവർത്തനങ്ങൾ ആവശ്യമാണ്. വരുന്ന വർഷം മുതൽ പുരസ്കാരം നൽകും. സൗദിയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എത്ര പേർക്ക് പുരസ്കാരം നൽകുമെന്നും അതിനുള്ള മാനദണ്ഡങ്ങൾ എന്താണെന്നുമുള്ള വിശദവിവരങ്ങൾ എംബസി വെബ്സൈറ്റിൽ പ്രസിധീകരിക്കും.
രാജ്യത്തെ ഏറ്റവും വലിയ വിദേശിസമൂഹമായ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പലപ്പോഴും എംബസിയിലേയോ കോൺസുലേറ്റിലേയും സൗകര്യങ്ങളോ ഉദ്യോഗസ്ഥരോ മതിയാകില്ല. സാമൂഹിക പ്രവർത്തകരുടെ സേവനം വലിയ ആശ്വാസമാണ്. റിയാദ്, ജിദ്ദ, ദമ്മാം, അൽഖസീം, ഹാഇൽ, ഖമീസ് മുഷൈത്ത്, നജ്റാൻ തുടങ്ങി വിവിധ പ്രദേശങ്ങളിലുള്ള ഇന്ത്യക്കാർ പലപ്പോഴും എംബസിയെ സമീപിക്കുന്നത് വളണ്ടിയർമാരുടെ സഹായത്തോടെയാണ്. പ്രതിഫലം കാംക്ഷിക്കാതെയാണ് ഇവർ പ്രവർത്തിക്കുന്നത്.
പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വളണ്ടിയർമാർക്ക് എംബസിയിൽ രജിസ്ട്രേഷൻ ഏർപ്പെടുത്തും. ഇതിനുള്ള സംവിധാനം ഉടൻ ആരംഭിക്കും. മൂന്ന് മാസത്തിലൊരിക്കൽ വളണ്ടിയർമാരുടേയും എംബസിയിലെ വിവിധ വകുപ്പ് തലവൻമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിക്കും. എംബസി പ്രവർത്തനങ്ങളെക്കുറിച്ചുള്ള പൗരന്മാരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അംബാസഡറെ ambassador@indianembassy.org.sa എന്ന ഇൗമെയിൽ വിലാസത്തിലൂടെ നേരിട്ട് അറിയിക്കാം. ഹെൽപ്പ്ലൈൻ 24 മണിക്കൂറും പ്രവർത്തിക്കും. അനധികൃത റിക്രൂട്ടിങ് ഏജൻസികൾ വഴി എത്തുന്നവരാണ് പലപ്പോഴും തൊഴിൽ സ്ഥാപനത്തിെൻറ വഞ്ചനക്കിരയായ പരാതികളുമായി എംബസിയെ സമീപിക്കുന്നത്.
അനധികൃത റിക്രൂട്ടിങ്ങുകളെ കുറിച്ച് ബോധവത്കരണം നടത്താൻ വളണ്ടിയർമാരും നാട്ടിലുള്ള അവരുടെ സംഘടനകളും സ്ഥാപനങ്ങളും ബന്ധുക്കളും വഴി ശ്രമിക്കണമെന്നും അംബാസഡർ ആഹ്വാനം ചെയ്തു. സ്പോൺസർമാരാൽ വഞ്ചിക്കപ്പെട്ടെന്ന പരാതികളുമായി ദിനംപ്രതി ധാരാളം ഗാർഹിക തൊഴിലാളികൾ, പ്രത്യേകിച്ച് സ്ത്രീകൾ എംബസിയിലെത്തുന്നുണ്ട്. ഇവരിൽ പലരും അനധികൃത റിക്രൂട്ട്മെൻറിെൻറ ഇരകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ 2000 അമേരിക്കൻ ഡോളറിെൻറ ബോണ്ട് സ്പോൺസർമാർ എംബസിയിൽ നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ കഴിഞ്ഞ ആറ് മാസത്തിനിടെ ഒരു ബോണ്ട് പോലും എംബസിയിൽ എത്തിയിട്ടില്ല.
എന്നാൽ റിക്രൂട്ട്മെൻറ് നിർബാധം നടക്കുന്നു. പ്രശ്നത്തിൽപെടുന്നവർ പരാതിയുമായെത്തുേമ്പാഴാണ് ഇത് മനസിലാകുന്നത്. ഇത് തടയാൻ ബോധവത്കരണത്തിലൂടെ മാത്രമേ കഴിയൂ എന്നും അംബാസഡർ കൂട്ടിച്ചേർത്തു. വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സന്നദ്ധപ്രവർത്തകരും എംബസി ഉദ്യോഗസ്ഥരും പങ്കെടുത്തു. യോഗത്തിൽ വെൽഫെയർ കോൺസുലർ അനിൽ നോട്യാൽ സ്വാഗതം പറഞ്ഞു. ഫസ്റ്റ് സെക്രട്ടറി വി. നാരായണൻ, ലേബർ അറ്റാഷെ ജോർജ് തുടങ്ങി വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.