ജിദ്ദ: ബേപ്പൂർ മണ്ഡലം കെ.എം.സി.സി ജിദ്ദ കമ്മിറ്റി മൂന്ന് ആഴ്ചയായി വിവിധ പരിപാടികളോടെ സംഘടിപ്പിച്ച ‘ഹരിതസംഗമം 2017’ അവസാനിച്ചു. ശറഫിയ്യ ഇംപാല ഗാർഡനിൽ നടന്ന ആദ്യ സെഷൻ ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി അരിമ്പ്ര അബൂബക്കർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ അസീസ് പള്ളിക്കര അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട് മുഖ്യ പ്രഭാഷണം നടത്തി.
കുടുംബിനികൾക്കും കുട്ടികൾക്കുമായി വിവിധ കലാ കായിക മത്സരങ്ങൾ അരങ്ങേറി. ഖുർആൻ പാരായണ മത്സരത്തിൽ സീനിയർ വിഭാഗം മുആദ് അബ്്ദുറസാക്ക് ഒന്നാം സ്ഥാനവും, മുഹമ്മദ് അബ്ദുറസാക്ക് രണ്ടാം സ്ഥാനവും, ഫർഹാന നസ്‌റിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ഫാത്തിമ റസാക്ക് ഒന്നാം സ്ഥാനവും, അബാൻ സെർഷാദ് രണ്ടാം സ്ഥാനവും, ദിൽഷിദ ബീഗം മൂന്നാം സ്ഥാനവും നേടി. ബാങ്ക് വിളിക്ക് മുആദ് ഒന്നും മുഹമ്മദ് രണ്ടും സ്ഥാനങ്ങൾ നേടി.
പാചക മത്സരം (വിജയികൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ): നസീഹ അൻവർ, ജംഷിദ ബാദുഷ, സജിന റസാക്ക്. മൈലാഞ്ചി സീനിയർ: ശാലിയ അബ്ദുൽവഹാബ്, നസീഹ അൻവർ, ഹാലിയ റഹ്‌മാൻ. മൈലാഞ്ചി ജൂനിയർ: മിസ്ബാഹ് മുനീർ, ഫസ്‌ന, ഫർഹാന നസ്‌റിൻ.
കളറിങ് സീനിയർ: ഫർഹത്ത് ആബിദീൻ, ഹിംദാദ് പള്ളിക്കര, മിഷാൽ. ജൂനിയർ: ആമിന അഷ്‌റഫ്, അസ്‌വ അൻവർ, ലമാർ. സബ് ജൂനിയർ: ഫസീഹ നഗീന, മെഹ്റിൻ മുനീർ, ബാദി അൽസമാൻ. ലെമൺ സ്പൂൺ ബോയ്സ് : മാസിൻ മുസ്തഫ, ബാദി അൽസമാൻ, മുഹമ്മദ് ഷിദിൽ. ലെമൺ സ്പൂൺ ഗേൾസ്: ലമാർ, ഹാജറ മുജീബ്, ഫാത്തിമ ലിധ. മ്യൂസിക്കൽ ചെയർ ജൂനിയർ: ആദില ഷിഫ, മെഹ്റിൻ മുനീർ, മാസിൻ മുസ്തഫ. സീനിയർ ബോയ്സ് : അബാൻ, മിഷാൽ, അബ്ദുൽ റാസിക്ക്. സീനിയർ ഗേൾസ് : ജൗസ ഫിദ, ദിൽഷിദ ബീഗം, ആയിഷ ഷെസ. സ്വീറ്റ്‌സ് കളക്ഷൻ: ആദില ഷിഫ, ഹനൻ, ഫസീഹ നഗീന.
ബലൂൺ ബ്രേക്കിങ്: ഹനൻ, മാസിൻ മുസ്തഫ, ആദില ഷിഫ. ഷൂട്ട് ഔട്ട് മത്സരത്തിൽ സീനിയർ വിഭാഗം ഷെഹ്‌സാദ് ബേപ്പൂരും ജൂനിയർ വിഭാഗം മുആദ് അബ്ദുൽ റസാക്കും വിജയികളായി. കമ്പവലി മത്സരത്തിൽ ചെറുവണ്ണൂർ നല്ലളം കെ.എം.സി.സി ഒന്നാം സ്ഥാനവും രാമനാട്ടുകര കെ.എം.സി.സി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അഷ്‌റഫ് കോങ്ങയിൽ, സുബൈർ പൊയിൽതൊടി, സംജാദ് കെ, കുട്ടിമോൻ രാമനാട്ടുകര, സുൽഫി ചാലിയം, ബുഷ്‌റ അഷ്‌റഫ്, ഹാജറ ബഷീർ, മുഹ്സിന സംജാദ്, നസീമ ആബിദീൻ, നസ്രിയ മൊയ്തീൻകോയ, ജസ്റീന മുഷ്താക്ക് തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
സമാപന യോഗം സെൻട്രൽ കമ്മിറ്റി സിക്രട്ടറി സി.കെ ശാക്കിർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് റസാക്ക് ചേലക്കോട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലത്തീഫ് കൊടുവള്ളി, അബ്്ദുൽ വഹാബ്, ടി.കെ അബ്ദുറഹ്മാൻ, ടി. സി. മൊയ്തീൻ കോയ, സാലിഹ് പൊയിൽതൊടി, ബഷീർ കീഴില്ലത്ത് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ സ്വാഗതവും ട്രഷറർ അഷ്‌റഫ് നല്ലളം നന്ദിയും പറഞ്ഞു. മുആദ് അബ്ദുൽ റസാക്ക് ഖിറാഅത്ത് നടത്തി. ബാദുഷ ഫറോക്ക്, കമ്മദ് കെ. പി, ഹംസ മണ്ണൂർ, ഷറഫ് നല്ലളം, ആബിദ് കല്ലമ്പാറ, മജീദ് ബേപ്പൂർ, ഫാസിൽ വി. പി, അയൂബ് കടലുണ്ടി, ഹസ്സൻകോയ ചെറുവണ്ണൂർ, ബഷീർ പെരുമുഖം, ഫൈസൽ മണലൊടി, ആഷിഖ്, ഷമീർ കെ. ടി, നവാസ്, സജീർ നല്ലളം, ജാഫർ കരുവൻതിരുത്തി, സമീർ കൊളത്തറ, മുസ്തഫ കീഴില്ലത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.