ജിദ്ദ: തിരൂരങ്ങാടി യത്തീം ഖാന ജൂബിലി ആഘോഷത്തിെൻറ സ്വാഗത സംഘം രൂപവത്കരിച്ചു. ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 2018 ജനുവരി 27^ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇതോടുനുബന്ധിച്ച് സൗദി അറേബ്യയിലെ പൂര്‍വ വിദ്യാര്‍ഥികളുടെയും അഭ്യുദയകാംക്ഷികളുടേയും സൗഹൃദ സംഗമം ജിദ്ദയിൽ നടന്നു. ബോംബെ ഡിലൈറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി യത്തീംഖാന കമ്മിറ്റി ഉപാധ്യക്ഷനും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു.
പി.എം.എ ജലീൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ യതീംഖാന കമ്മിറ്റി ട്രഷറര്‍ സി.എച്ച് മഹമൂദ് ഹാജി, കെ.പി മുഹമ്മദ് കുട്ടി, പ്രഫ. പി. അബ്ദുൽ അസീസ്, അഹമദ് പാളയാട്ട്, സി.പി മുസ്തഫ, അബൂബക്കര്‍ അരിമ്പ്ര, ചെമ്പൻ അബ്ബാസ്, സലാഹ് കാരാടൻ, പി.കെ അലി അക്ബർ, വി. പി മുസ്തഫ എന്നിവർ സംസാരിച്ചു. സീതി കൊളക്കാടൻ സ്വാഗതവും പി.എം അബ്ദുൽ ഹഖ് നന്ദിയും പറഞ്ഞു. സ്വാഗത സംഘം ഭാരവാഹികൾ: കെ.പി മുഹമ്മദ് കുട്ടി (രക്ഷാധികാരി), പി.കെ അലി അക്ബർ (ചെയ.), പി.എം.എ.ജലീൽ, സലാഹ് കാരാടൻ, ഉരുണിയൻ മുസ്തഫ, ബുശൈർ തയ്യിൽ, പുള്ളാട്ട് കുഞ്ഞാലസ്സൻ ഹാജി, താപ്പി അബ്ദുല്ലക്കുട്ടി ഹാജി, എം.അബ്ദുൽ ജബ്ബാർ, ഡോ.ശുഹൈബ്, ബാവ മലക്കിയ ജ്വല്ലറി, എം. സൈനുൽ ആബിദ്, അരിമ്പ്ര സുബൈർ, അഷ്റഫ് കുന്നത്ത്, പി.കെ സുഹൈൽ, സി.എച്ച് മജീദ് (വൈസ് ചെയ.), പി. എം അബ്ദുൽ ഹഖ് (ജന. കൺ.),സീതി കൊളക്കടൻ, അബ്ബാസ് ചെമ്പൻ, എം.കെ.ഇബ്രാഹീം, പി.കെ സുഫിയാൻ, അബ്ദുൽസലാം, ഉസ്മാൻ അലി പാലത്തിങ്ങൽ, കെ.പി ഫവാസ്, കെ.പി അബൂബക്കർ, മൊയ്തു വലിയകത്ത്, ഒ. ഇസ്മായിൽ, ഡോ.നസീർ അഹമദ്, ഹംസ വളഞ്ചേരി, ശമീം താപ്പി, ഫഹദ് ജിസാൻ (കൺവീനർമാര്‍), സി.പി.മുസ്തഫ, റിയാദ് (ട്രഷറർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.