റിയാദ്: സൗദി അറേബ്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജീവകാരുണ്യ കലാ സാംസ്കാരിക സംഘടനയായ പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ അഞ്ചാം വാർഷികം പ്രവാസോത്സവം നവംബർ 19ന് റിയാദിലെ എക്സിറ്റ് 18ലെ വലീദ് ഈവൻറ് െറസ്റ്റ് ഹൗസിൽ നടക്കും. യു.എ.ഇയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ അഷറഫ് താമരശ്ശേരി, ജീവകാരുണ്യ പ്രവർത്തകൻ സലാം ടി.വി.എസ് എന്നിവർ മുഖ്യാതിഥികളായിരിക്കും. 2016ൽ വാട്സ്ആപ് ഗ്രൂപ്പായി പ്രവർത്തനമാരംഭിച്ചു. ഇതിനകം 35 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി. ഭൂരിഭാഗം അംഗങ്ങളും ഹൗസ് ഡ്രൈവർമാരായ സംഘടന അംഗങ്ങളുടെ ഉന്നമനത്തിനും പുരോഗതിക്കുമായി പ്രവർത്തിച്ചുവരുന്നു. കോവിഡ് മഹാമാരി കാലത്ത് നാട്ടിലും റിയാദിലുമടക്കം ബുദ്ധിമുട്ടിയ പ്രവാസികൾക്കായി ഭക്ഷണ കിറ്റടക്കം എത്തിച്ചു.
അൽമാസ് ഓഡിറ്റോറിയത്തിൽ വിളിച്ചുകൂട്ടിയ വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ ചെയർമാൻ അസ്ലം പാലത്ത്, പ്രസിഡൻറ് സലീം വാലിലപ്പുഴ, ജോയിൻ സെക്രട്ടറി സലാം തിരുവമ്പാടി, ട്രഷറർ നസീർ തൈക്കണ്ടി, പി.ആർ.ഒ സാജിം പാനൂർ, പ്രോഗ്രാം കോഓഡിനേറ്റർമാരായ അരുൺ നിലമ്പൂർ, നസീർ ചെർപ്പുളശ്ശേരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.