?????? ???????? ???????????? ????????? ?????? ??????????????? ???????????? ??????????

ഫൈസല്‍ വധം അറബ് മാധ്യമങ്ങളിലും 

റിയാദ്: മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞി ഫാറൂഖ് നഗറില്‍ കൊല്ലപ്പെട്ട അനില്‍കുമാര്‍ എന്ന ഫൈസലിനെ കുറിച്ച് അറബ് മാധ്യമങ്ങളിലും വാര്‍ത്ത. പ്രമുഖ ചാനലായ അല്‍അറബിയയിലാണ് ഫൈസലിന്‍െറ കൊലപാതകം സംബന്ധിച്ച് വാര്‍ത്ത വന്നത്. ഇന്ത്യന്‍ എക്സ്പ്രസിനെ ഉദ്ധരിച്ചാണ് ചാനല്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 
ജീവന് ഭീഷണിയുണ്ടെന്ന് മുന്‍ കൂട്ടി അറിഞ്ഞിരുന്നതായി ഫൈസല്‍ പറഞ്ഞിരുന്നുവെന്നും കൊടിഞ്ഞിയിലെ മുസ്ലിം നേതാവ് സൂക്ഷിക്കണമെന്ന് നിര്‍ദേശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
എന്നാല്‍ സുരക്ഷ ഭീഷണിയുണ്ടായിട്ടും അതിനെ അവഗണിക്കുകയായിരുന്നു. ഇസ്ലാം സ്വീകരിച്ചതിന് ശേഷം എല്ലാം ദൈവത്തിലര്‍പ്പിക്കുന്നുവെന്നും ആരെങ്കിലും കൊല്ലുന്നെങ്കില്‍ അതവര്‍ ചെയ്തോട്ടെയെന്നും ഫൈസല്‍ പറഞ്ഞിരുന്നു. റിയാദില്‍ വീട്ടു ഡ്രൈവറായി ജോലി ചെയ്തിരുന്ന ഫൈസല്‍ ഇസ്ലാം സ്വീകരിച്ചതിന് ശേഷം നാലു മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. 
അവധി കഴിഞ്ഞ് റിയാദിലേക്ക് മടങ്ങുന്നതിന് തൊട്ടു തലേദിവസം നവംബര്‍ 19നാണ് വെട്ടേറ്റ് മരിച്ചത്.
 പ്രഭാത നമസ്കാരത്തിന് പള്ളിയിലേക്ക് വന്നവര്‍ പനക്കത്താഴം ജങ്ഷനില്‍ മൃതദേഹം കണ്ടതിനത്തെുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. റിയാദിലെ ബദ്യ ജാലിയാത്ത് വഴിയാണ് ഇസ്ലാം സ്വീകരിച്ചത്.  
Tags:    
News Summary - faisal murder in arab media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.