ദമ്മാം: കഥാകൃത്തും അഭിനേത്രിയുമായ ആർ. ഷഹ്നയുടെ ‘പതിച്ചി’ കഥാ സമാഹാരത്തിന്റെ തമിഴ് വിവർത്തനം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.
‘താതി’ എന്ന തമിഴ് ശീർഷകത്തിൽ ചിദംബരം രവിചന്ദ്രനാണ് തമിഴിലേക്ക് വിവർത്തനം ചെയ്തത്. പ്രഭാഷകനും എഴുത്തുകാരനുമായ പി.കെ. അനിൽ കുമാർ, തമിഴ് എഴുത്തുകാരി ജസീല ബാനുവിന് ആദ്യപ്രതി നൽകി പ്രകാശനം നിർവഹിച്ചു. ബാലാജി ഭാസ്കരൻ പുസ്തക പരിചയം നടത്തി.
ലക്ഷ്മി പ്രിയ, തെരിസൈ ശിവ, വെള്ളിയോടൻ, ഫൗസിയ കളപ്പാട്ട്, പ്രവീൺ പാലക്കീൽ, രമ മലർ, അബ്ദുൽ ഫായിസ്, ഫാസിൽ മുസ്തഫ തുടങ്ങിയവർ സംസാരിച്ചു. ആർ. ഷഹ്ന മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.