റിയാദ് മൽഹമിൽ ആരംഭിച്ച ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് മേള ആഭ്യന്തര മന്ത്രി അമീർ
അബ്ദുൽ അസീസ് ബിൻ സഊദ് സന്ദർശിച്ചപ്പോൾ
റിയാദ്: അന്താരാഷ്ട്ര ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് പ്രദർശന മേളക്ക് തുടക്കം. സൗദി ഫാൽക്കൺസ് ക്ലബ് സംഘടിപ്പിക്കുന്ന മേള റിയാദിന് വടക്കുഭാഗത്തുള്ള മൽഹമിലെ ക്ലബ് ഹാളിൽ ഈ മാസം 14 വരെ നീളും. ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് കഴിഞ്ഞ ദിവസം മേള സന്ദർശിച്ചു. പ്രദർശനത്തിലൊരുക്കിയ 20ലധികം പവിലിയനുകൾ മന്ത്രി സന്ദർശിച്ചു.
ഫാൽക്കണുകൾ, വേട്ടയാടുന്നതിനുള്ള ആയുധങ്ങൾ, മറ്റ് ഉപകരണങ്ങൾ, തോക്കുകൾ എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രദർശനത്തിൽ പങ്കെടുത്ത സ്പോൺസർമാരെ ആഭ്യന്തര മന്ത്രി ആദരിച്ചു. മേളയിൽ 18ലധികം അനുബന്ധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി ആളുകളുടെ സ്റ്റാളുകൾ പ്രദർശനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.