പ്രശസ്​ത സൗദി സാഹിത്യകാരൻ മുഹമ്മദ്​ അൽവാൻ അന്തരിച്ചു

ജിദ്ദ: സൗദി അറേബ്യയിലെ പ്രശസ്​ത എഴുത്തുകാരനും സാംസ്​കാരിക പ്രവർത്തകനും പത്രപ്രവർത്തകനും മുൻ ഗവൺമെൻറ്​ ഉന്നതോദ്യോഗസ്​ഥനുമായ മുഹമ്മദ് അൽവാൻ അന്തരിച്ചു. 73 വയസ്സായിരുന്നു.

1950ൽ അബഹയിലാണ്​ ജനനം. 1974ൽ കിങ്​ സഉൗദ് യൂനിവേഴ്‌സിറ്റിയിലെ കോളജ് ഓഫ് ആർട്‌സിൽ നിന്ന് അറബി സാഹിത്യത്തിൽ ബിരുദം നേടി. നോവലിസ്​റ്റും കഥാകൃത്തുമായാണ്​ അദ്ദേഹം അറിയപ്പെട്ടത്​. നിരവധി പുസ്തകങ്ങളും ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വർഷങ്ങളോളം ‘അൽയമാമ’ മാസികയുടെയും ‘അൽറിയാദ്’ പത്രത്തി​െൻറയും സാംസ്കാരിക പേജുകളുടെ ചുമതല വഹിച്ചു.

സാഹിത്യ ക്ലബ്ബുകളിലും കലാസാംസ്കാരിക സംഘടനകളിലും കഥാസായാഹ്​നങ്ങളിലും സ്ഥിരമായി പങ്കെടുത്തിരുന്നു. അസീർ ഫൗണ്ടേഷൻ ഫോർ പ്രസ് ആൻഡ് പബ്ലിഷിങ്ങി​െൻറ സ്ഥാപക അംഗമാണ്. സൗദി വാർത്താ മന്ത്രാലയത്തിലാണ്​ ഔദ്യോഗിക ജീവിതത്തിന്​ തുടക്കം. ക്രമേണ ആഭ്യന്തര വിവര കാര്യങ്ങളുടെ അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറി ആയി ഉയർന്നു.

അദ്ദേഹത്തി​െൻറ നിര്യാണത്തിൽ സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ നിരവധിപേർ അനുശോചിച്ചു. ഉന്നത ധാർമികതയുടെയും നിരവധി സാഹിത്യകൃതികളുടെയും ശ്രദ്ധേയമായ പാരമ്പര്യം അവശേഷിപ്പിച്ചുകൊണ്ടാണ്​ എഴുത്തുകാരൻ മുഹമ്മദ് അലി അൽവാൻ വിടപറഞ്ഞതെന്ന്​ വാർത്താവിതരണ മന്ത്രി സൽമാൻ അൽ ദോസരി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മാധ്യമങ്ങൾക്കും സാംസ്കാരിക സമൂഹത്തിനും വലിയ നഷ്​ടമാണ്​​. അദ്ദേഹത്തി​െൻറ കുടുംബത്തിനും സ്നേഹിതർക്കും ഞങ്ങൾ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Famous Saudi writer Muhammad Alwan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.