റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഡോ. തോമസ് മണവാളനും ഹംസ ജമാലിക്കും മജ്മഅ മലയാളി അസോസിയേഷൻ യാത്രയയപ്പ് നൽകി. രണ്ടു പതിറ്റാണ്ട് മജ്മഅയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായിരുന്നു ഇവർ രണ്ടുപേരും.
എറണാകുളം സ്വദേശിയായ ഡോ. തോമസ് മജ്മഅ കിങ് ഖാലിദ് ജനറൽ ആശുപത്രിയിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. മജ്മഅ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മുൻ ഡയറക്ടർ ബോർഡ് അംഗവും ഫിനാൻസ് കമ്മിറ്റി ചെയർമാനുമായിരുന്നു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹംസ ജമാലി മജ്മഅ ജാലിയാത്തിലെ മലയാള വിഭാഗം അധ്യാപകനായിരുന്നു.
പൊതുവിഷയങ്ങളിലെല്ലാം മജ്മഅയിലെ സാമൂഹിക പ്രവർത്തകരോടൊപ്പം ഇവരുടെ സേവനം ലഭ്യമായിരുന്നു. യാത്രയയപ്പ് യോഗത്തിൽ എം. സാലി ആലുവ അധ്യക്ഷത വഹിച്ചു. മജ്മഅ യൂനിവേഴ്സിറ്റി അസി.പ്രഫ. ഡോ. ആർ.പി. പ്രവീൺ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ ഉണ്ണികൃഷ്ണൻ (മജ്മഅ യൂനിവേഴ്സിറ്റി), ആബിദ് (കെ.എം.സി.സി), പ്രതീഷ് (കേളി), മുജീബ് റഹ്മാൻ (ഇസ്ലാഹി സെൻറർ), കെ.പി. സജിത് (മധുരം മലയാള മിഷൻ), റോബിൻ കൊട്ടാരക്കര, സുലൈമാൻ എന്നിവർ സംസാരിച്ചു. ഇരുവർക്കും ഡോ. ആർ.പി. പ്രവീൺ ഉപഹാരങ്ങൾ കൈമാറി. നവാസ് ഉസ്മാൻ സ്വാഗതവും ഫാറൂഖ് കണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.