ജുബൈൽ: ലുലു ഹൈപ്പർമാർക്കറ്റിെൻറ ജുബൈൽ ശാഖ അഞ്ചാം വാർഷികം വർണശബളമായി ആഘോഷിക്കുന്നു. ഇതിെൻറ ഭാഗമായ പ്രമോഷൻ കാമ്പയിന് തുടക്കമായി. വിസ്മയകരമായ ആനുകൂല്യങ്ങളടക്കമുള്ള ഏഴുദിന ഉത്സവമേളയാണ് ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ചത്. ഗ്രോസറി, വസ്ത്രങ്ങൾ, ലൈഫ് സ്ൈറ്റെൽ ഗാഡ്ജറ്റുകൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും ആകർഷകമായ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ഉൽപന്നങ്ങളുടെ വിലക്കിഴിവുൾപ്പെടെയുള്ള പ്രമോഷന് പുറമെ ലൈവ് ഡെമോൺസ്ട്രേഷൻ, മണിക്കൂര്‍ ഇടവിട്ടുള്ള ആകർഷക ഒാഫറുകൾ, ആശ്ചര്യപരമായ ഒാഫറുകൾ, ലേല വിൽപന, ഡീൽ ഒാഫ് ദ ഡേ എന്നീ ആകർഷക പരിപാടികളും ആഘോഷങ്ങളിൽ ഉൾപ്പെടുന്നു. ഹാഫ് പേ ബാക്ക് പ്രമോഷനാണ് കൂട്ടത്തിലെ ഏറ്റവും ആകർഷകമായ ഒാഫർ.
വസ്ത്രങ്ങൾ, സാരി, ചുരിദാർ, പാദരക്ഷകൾ, ലേഡീസ് ബാഗ് എന്നീ വിഭാഗങ്ങളിൽ 100 റിയാലിെൻറ പർച്ചേസ് ബില്ലിന് 50 റിയാലിെൻറ ഗിഫ്റ്റ് വൗച്ചർ ലഭിക്കും. ഇൗ വൗച്ചറിന് ഇൗ മാസം 31 വരെ കാലാവധിയുണ്ട്. സ്മാർട്ട് വാച്ചുകൾ, ഹെൽത്ത് ബാൻഡുകൾ, ലാപ്ടോപ്പുകൾ, ടാബുകൾ, സ്മാർട്ട് ടി.വി, പ്രിൻററുകൾ, ഹെയർ റിമൂവർ, ഒാഡിയോ ഡിവൈസുകൾ തുടങ്ങി വിവിധയിനം പ്രമുഖ ലൈഫ് സ്റ്റൈൽ ബ്രാൻഡുകളിൽ നിന്നുള്ള എല്ലായിനം ഉൽപന്നങ്ങൾക്കും വൻ വിലക്കിഴിവും ഏർപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ പതിപ്പുകൾ ഉൾപ്പെടെയുള്ള െഎഫോണുകൾ, മറ്റു പ്രമുഖ ബ്രാൻഡ് ഫോണുകൾ എന്നിവയിലും മൊബൈൽ ആക്സസറീസുകളിലും ആകർഷക ഒാഫറുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.