ജിദ്ദ: ഹിസ്റ്റോറിക്കൽ മേഖലയിൽ പുരാതന കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ അഞ്ച് പേർക്ക് പരിക്ക്. ശനിയാഴ്ച രാവിലെയാണ് സംഭവം. അഞ്ച് പേർക്ക് പരിക്കേറ്റതായും മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മക്ക മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ സഇൗദ് സർഹാൻ പറഞ്ഞു. രണ്ട് പേർക്ക് പ്രാഥമിക ശുശ്രൂഷ നൽകി. കെട്ടിടത്തിലുണ്ടായ മുഴുവനാളുകളെയും രക്ഷപ്രവർത്തന യൂനിറ്റെത്തി ഒഴിപ്പിച്ചു. നാലാം നിലയിൽ കുടുങ്ങിയവരെ ലിഫ്റ്റ് ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. മണ്ണും കല്ലും മരവും ഉപയോഗിച്ചുണ്ടാക്കിയതാണ് കെട്ടിടം. തീ കെടുത്തുന്നതിനിടയിൽ കെട്ടിടത്തിെൻറ ചില ഭാഗങ്ങൾ നിലംപൊത്തിയതായും അടുത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാൻ മുൻകരുതലെടുത്താതായും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.