ഗ്യാസ്​ സിലിണ്ടർ കടകളുടെ പദവി ശരിയാക്കൽ; കാലപരിധി നീട്ടി

ജിദ്ദ: ഗ്യാസ് സിലിണ്ടറുകൾ വിൽക്കുന്ന കടകൾക്കാവശ്യമായ നിബന്ധനകളെല്ലാം പാലിച്ച്​ പദവി ശരിയാക്കാൻ​ അനുവദിച്ച കാലയളവ്​ മുനിസിപ്പൽ-ഗ്രാമ-ഭവന മന്ത്രാലം ഒരു വർഷത്തേക്ക്​ നീട്ടി. ഡിസംബർ ഒമ്പത് വരെയായിരുന്നു നേരത്തെ നൽകിയ സമയപരിധി. മൂന്ന്​ ഘട്ടങ്ങളിലായാണ്​ ഗ്യാസ്​ സിലിണ്ടർ കടകളുടെ പദവികൾ ശരിക്കേണ്ടതെന്നും നിലവിലെ സമയപരിധി അടുത്ത വർഷം നവംബർ 29ന്​ അവസാനിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കടകൾക്കുള്ള വ്യവസ്ഥകൾ:

1. എല്ലാ തരത്തിലും വലിപ്പത്തിലുമുള്ള ഗ്യാസ് സിലിണ്ടറുകളുടെ വില കാണിക്കുന്ന ബോർഡ് സ്ഥാപിക്കണം, 2. കടയുടെ മുമ്പിൽ ബോർഡ്​ സ്ഥാപിക്കണം, 3. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്ന സ്ഥലം അഗ്​നി പ്രതിരോധശേഷിയുള്ള വസ്തുക്കൾ ഉപയോഗിച്ച് മറക്കണം, 4. വാൽവ്​ മുകളിൽ വരും വിധം സിലിണ്ടറുകൾ എപ്പോഴും കുത്തിനിറുത്തണം (സിലിണ്ടറുകൾ കിടത്തരുത്​), 5. നിറച്ചതും ശൂന്യവുമായ സിലിണ്ടറുകൾ വെവ്വേറെ വെക്കാൻ​ പ്രത്യേക സ്ഥലങ്ങൾ ഒരുക്കണം, 6. സിലിണ്ടർ ഉരുട്ടുകയോ വലിച്ച്​ നീക്കുകയോ ചെയ്യരുത്​, 7. സിലിണ്ടറുകൾ കൊണ്ടുപോകാൻ ചെറിയ വാഹനങ്ങൾ ഒരുക്കണം. ഈ നിബന്ധനകൾ പാലിച്ചാണ്​ കടകൾ നിയപരമായ പദവി ശരിയാക്കേണ്ടതെന്നും മ​ന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Fixing designation of gas cylinder shops; The deadline extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.