ഫോർമുല ഇ കാറോട്ട മത്സരം മൂന്നാം റൗണ്ട്​ ജേതാവ്​ നിക് കാസിഡി

ഫോർമുല ഇ മത്സരങ്ങൾ റിയാദിൽ സമാപിച്ചു; നിക് കാസിഡി ചാമ്പ്യൻ

റിയാദ്: ആവേശോജ്വലമായ ഫോർമുല ഇ കാറോട്ട മത്സരം ദറഇയ്യയിൽ സമാപിച്ചപ്പോൾ ജാഗ്വാർ താരം നിക്ക് കാസിഡി ചാമ്പ്യനായി. മെക്സിക്കോ സിറ്റിയിൽ നടന്ന ഓപ്പണിങ്​ റേസിലെ ജേതാവ്​ പോർഷെയുടെ പാസ്കൽ വെർലീനേക്കാൾ 19 പോയിൻറ്​ അധികം നേടി 57 പോയിൻറിലാണ് കാസഡിയുടെ ജയം. 18 പോയി​േൻറാടെ എൻവിഷൻ റേസിങ്ങി​െൻറ റോബിൻ ഫ്രിജൻസ് രണ്ടാം സ്ഥാനത്തും നിസാ​െൻറ ഒലിവർ റൗളണ്ട് പോൾ മൂന്നാം സ്ഥാനത്തുമെത്തി. ആഗോള കാറോട്ട മത്സരമായ ഫോർമുല ഇ യുടെ രണ്ടും മൂന്നും റൗണ്ടുകളാണ്​ പൗരാണിക നഗരിയായ ദറഇയ്യയിൽ വെള്ളി, ശനി ദിവസങ്ങളിൽ നടന്നത്​.


നിക് കാസിഡി (ഒന്നാം സ്ഥാനം), റോബിൻ ഫ്രിജിൻസ്​ (രണ്ടാം സ്ഥാനം), ഒലിവർ റോളൻഡ്​ (മൂന്നാം സ്ഥാനം)

ഇവിടെയൊരുക്കിയ ട്രാക്കുകളിൽ വെടിയുണ്ട കണക്കെ പാഞ്ഞുപോകുന്ന കാറുകളിൽ വേഗതയുടെ ലോക തമ്പുരാക്കന്മാരാണെന്ന അറിവിൽ ആവേശവും ആരവവും കൊണ്ട് ഗാലറികൾ ഇളകിമറിയുകയായിരുന്നു. ആദ്യ ദിനത്തിലെ മത്സരം സമാപിച്ചപ്പോൾ നിലവിലെ ഫോർമുല ഇ ലോക ചാമ്പ്യൻ ജെയ്ക് ഡെന്നിസ് രണ്ടാം റൗണ്ടിലെ ജേതാവായി. 13 സെക്കൻഡ് വ്യത്യാസത്തിൽ ജെയ്ക്കിന് പിന്നാലെ ജീൻ-എറിക് വെർഗനിനാണ് രണ്ടാം സ്ഥാനത്ത് പാഞ്ഞെത്തിയത്. നിലക്കാത്ത ആർപ്പുവിളികൾ ട്രാക്കിനേക്കാൾ ആവേശം ഗാലറിക്ക് പകർന്നാണ് മത്സരം പുരോഗമിച്ചത്. ബ്രിട്ടീഷ് താരം ജാക്കിനെ മറികടക്കാനുള്ള ഫ്രഞ്ച് റൈസർ ജീനിെൻറ ശ്രമത്തിന് ഗാലറിയുടെ ഒരു ഭാഗം പ്രോത്സാഹനം നൽകിയെങ്കിലും ജാക്കിെൻറ ഫാൻസ്‌ അതിനേക്കാളുച്ചത്തിൽ ആരവങ്ങൾ മുഴക്കി ആധിപത്യം സ്ഥാപിച്ചു. ഒടുവിൽ ഫിനിഷിങ് പോയിൻറിൽ ഇഷ്‌ട താരത്തിെൻറ കാറിെൻറ ചക്രം ഉരഞ്ഞുനിന്നപ്പോൾ ഗാലറികളിൽ ആവേശം പതഞ്ഞുയർന്നു. ആ സമയം ഫാൻ വില്ലേജിലും ഗാലറിക്ക് ചുറ്റും സ്ഥാപിച്ച സ്‌ക്രീനുകളിലും നിറചിരിയോടെ ജാക് നിറഞ്ഞു നിന്നു.



രണ്ടാം ദിന മത്സരത്തിൽ ബ്രിട്ടീഷ് താരം നിക് കാസിഡി മൂന്നാം റൗണ്ട് ജേതാവായി. ഒരു ചീറ്റപ്പുലിയെ പോലെ ത​െൻറ ജാഗ്വറിൽ താരം കുതിച്ചുപാഞ്ഞപ്പോൾ ദറഇയയിലെ ട്രാക്കുകളിൽ ഉരഞ്ഞുതീർന്നത് പിന്നാലെ പാഞ്ഞവരുടെ സ്വപ്നങ്ങൾ. വമ്പൻ വിജയമാണ് നിക് കാസിഡി വിസ്മയ വേഗതയിൽ പാഞ്ഞ് കൊയ്തെടുത്തത്. നിക് കാസിഡിയുടെ അമ്പതാമത് ഫോർമുല ഇ മത്സരമായിരുന്നു ദറഇയയിലേത്. ഫോർമുല ഇ ഓപണിങ്​ റേസിങ്ങായ മെക്സിക്കൻ സിറ്റി ഇ പ്രിക്സിൽ നേരത്തെ മൂന്നാം സ്ഥാനമാണ്​ നേടിയിരുന്നത്​. ആക്രമണോത്സുകതയാണ് കാസിഡിയുടെ പ്രത്യേകത. അറ്റാക്ക് ചെയ്തുള്ള മുന്നേറ്റത്തിൽ രണ്ടും മൂന്നും സ്ഥാനക്കാരെ ബഹുദൂരം പിന്നിലാക്കിയാണ് കാസിഡിയുടെ ജാഗ്വർ ടൈപ്പ് സിക്സ് മത്സരം ഫിനിഷ് ചെയ്തത്. എൻവിഷൻ റേസിങ്ങുമായി രണ്ടാംസ്ഥാനത്തേക്ക് ഓടിയെത്തിയത് റോബിൻ ഫ്രിജിൻസും നിസാനുമായി പാഞ്ഞുവന്നെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടത് ഒലിവർ റോളൻഡുമാണ്.


സൗദിയിലെ ഈ വർഷത്തെ ഫോർമുല ഇ മത്സരങ്ങൾക്ക് ഇതോടെ സമാപനമായി. ദറഇയ്യയിലെ പ്രത്യേകം ഒരുക്കിയ വിശാലമായ കലാ-കായിക കേന്ദ്രത്തിൽ ആയിരങ്ങളാണ് കാറോട്ട മത്സരവും ഉൾപ്പടെ വിവിധ പരിപാടികൾ ആസ്വദിക്കാനെത്തിയത്. രണ്ടുദിനങ്ങളിലും രാത്രി 9.30 ഓടെ കാറോട്ട മത്സരങ്ങൾ അവസാനിച്ചെങ്കിലും കലാവേദികൾ അർധരാത്രി വരെ സജീവമായിരുന്നു. ലോക പ്രശസ്ത പോപ്പ് താരം നാൻസി അജ്‌റാം, വിഖ്യാത അമേരിക്കൻ പോപ്പ് ബാൻഡ് ഒൺറിപ്പബ്ലിക്, സ്വീഡിഷ് ഡി.ജെ. ആക്സ് വെൽ തുടങ്ങിയവരുടെ പ്രകടനം ദറഇയ്യാ നഗരത്തിൽ ആഘോഷതിമിർപ്പിലാഴ്​ത്തി.


ഫോർമുല ഇ-ക്ക് ആറാം തവണയാണ് സൗദി അറേബ്യ ആതിഥേയത്വം നൽകുന്നത്. മോട്ടോർ സ്പോർട്സ് ഈവൻറുകൾക്ക് ഏറെ ആരാധകരുള്ള സൗദിയിൽ ഫോർമുല ഇ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി. ഗാലറിയിൽ ആവേശം പകരുന്ന രാജ്യത്തെ സ്വദേശി വിദേശി സമൂഹത്തെ മത്സരത്തിന് ശേഷം ജേതാക്കളും മത്സരാർഥികളും അതീവ ആഹ്ലാദത്തോടെയാണ് അഭിവാദ്യം ചെയ്തത്. ഈജിപ്ഷ്യൻ റോക് ബ്രാൻഡ് കൈറോകീയും വിഖ്യാത അമേരിക്കൻ ബാൻഡ് ബാക് സ്ട്രീറ്റ് ബോയ്‌സും ശനിയാഴ്ച നടന്ന കലാശക്കൊട്ട് സംഗീതോത്സവം അവിസ്മരണീയ രാവാക്കി.


Tags:    
News Summary - Formula E races concluded in Riyadh; Nick Cassidy is the champion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.