ഫാ​റൂ​ഖ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം (ഫോ​സ) ജി​ദ്ദ ചാ​പ്റ്റ​ര്‍ ഓ​ൺ​ലൈ​ൻ സം​ഗ​മ​ത്തി​ൽ​നി​ന്ന്

മ​നു​ഷ്യ വി​ഭ​വ​ശേ​ഷി പ​ങ്കു​വെ​ക്ക​ൽ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ വേ​ണം -ഫോ​സ ജി​ദ്ദ ചാ​പ്റ്റ​ര്‍

ജി​ദ്ദ: ലോ​കം വി​വി​ധ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന സ​മ​യ​ത്ത്‌ മ​നു​ഷ്യ വി​ഭ​വ​ശേ​ഷി​യും സ​മ്പ​ത്തും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ​ങ്കു​വെ​ക്ക​ണ​മെ​ന്ന് ഫാ​റൂ​ഖ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം (ഫോ​സ) ജി​ദ്ദ ചാ​പ്റ്റ​ര്‍ ഓ​ൺ​ലൈ​ൻ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.ഫാ​റൂ​ഖ് കോ​ള​ജ് മു​ന്‍ പ്രി​ന്‍സി​പ്പ​ലും ഫോ​സ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ പ്ര​ഫ. ഇ.​പി. ഇ​മ്പി​ച്ചി കോ​യ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഫാ​റൂ​ഖ് കോ​ള​ജ് തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വി​വി​ധ ജ​ന​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും നി​ല​വി​ൽ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ്കോ​ള​ര്‍ഷി​പ്പു​ക​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് മേ​ലേ​വീ​ട്ടി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ബു സ​ബാ​ഹ് അ​ഹ​മ്മ​ദ് അ​ലി അ​നു​സ്മ​ര​ണം ലി​യാ​ഖ​ത്ത് കോ​ട്ട നി​ര്‍വ​ഹി​ച്ചു. ഡോ. ​ഇ​സ്മാ​യി​ല്‍ മ​രി​തേ​രി, അ​മീ​ര്‍ അ​ലി, നാ​സ​ര്‍ ഫ​റോ​ക്ക്, ഇ​ഖ്ബാ​ല്‍ സി.​കെ പ​ള്ളി​ക്ക​ല്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി സാ​ലി​ഹ് കാ​വോ​ട്ട് സ്വാ​ഗ​ത​വും ബ​ഷീ​ർ അം​ബ​ല​വ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. കെ.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഫ ഖി​റാ​അ​ത്ത് ന​ട​ത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.