ജിദ്ദ: കോഴിക്കോട് തെക്കേപ്പുറത്തുകാരുടെ ഫുട്ബാൾ കൂട്ടായ്മയായ ഫ്രൈഡേ ക്ലബ് സംഘടിപ്പിച്ച എട്ടാമത് ഫുട്ബാൾ ടൂർണമെന്റിൽ ടൗൺ ടീം കുറ്റിച്ചിറ ജേതാക്കളായി. മക്ക റോഡിലുള്ള ക്വീൻ നൈറ്റ് വില്ലയിൽ നടന്ന ഫൈനലിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ന്യൂ ബോയ്സ് ചെമ്മങ്ങാടിനെ പരാജയപ്പെടുത്തിയാണ് ടൗൺ ടീം കുറ്റിച്ചിറ കിരീടം ചൂടിയത്.
ടൗൺ ടീം കുറ്റിച്ചിറക്കുവേണ്ടി നല്ല കളി കാഴ്ച വെക്കുകയും രണ്ടു ഗോളുകൾ അടിക്കുകയും ചെയ്ത ജൻഫിഷാൻ അലിയെ ഫൈനലിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. ടൗൺ ടീം കുറ്റിച്ചിറക്കുവേണ്ടി അബ്ദുറൈ, ഷാഫി എന്നിവർ മറ്റു രണ്ടു ഗോളുകൾ നേടിയപ്പോൾ ന്യൂ ബോയ്സ് ചെമ്മങ്ങാടിനുവേണ്ടി തൻസീഫ്, കഫീൽ എന്നിവർ ഓരോ ഗോളുകൾ നേടി.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച സാദിഖിനെ ടൂർണമെന്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. ടൂർണമെന്റിൽ നാല് ഗോളുകൾ നേടിയ ഷാഫിയെ ടോപ് സ്കോററായും, മികച്ച ഗോൾ കീപ്പറായി ബഷീറിനെയും തെരഞ്ഞെടുത്തു. മികച്ച ഗോളിന് ജരീർ അർഹനായി. അഹ്മദ് ലക്ക്മീലിനെ എമേർജിങ് പ്ലെയറായി തെരഞ്ഞെടുത്തു.
ഫെയർ പ്ലേക്കുള്ള ട്രോഫിക്ക് ടീം മുതലക്കുളം സ്ട്രൈക്കേഴ്സ് അർഹരായി. വിജയികൾക്കുള്ള ട്രോഫി എഫ്.സി.ജെയുടെ മുതിർന്ന അംഗങ്ങളായ സമദ്, ഫിറോസ് എന്നിവരും റണ്ണേഴ്സിനുള്ള ട്രോഫി പി.പി ലക്ക്മീലും സമ്മാനിച്ചു.
മറ്റു ട്രോഫികൾ ലുഖ്മാൻ, റിയാസ്, നൗഷാദ്, റിസ്വാൻ, മിഷാൽ, യാസിദ്, നഈം, സാജിദ്, ഹാരിസ് എന്നിവർ സമ്മാനിച്ചു. മിഷാൽ അബ്ദുസമദ് കളികൾ നിയന്ത്രിച്ചു. സമദ്, റിസ്വാൻ, നിസ്വർ, ഫിറോസ്, യാസിദ്, ജരീർ എന്നിവർ ഗ്രൗണ്ട് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.