സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബ്

ഇനി ഒറ്റ വിസയിൽ എല്ലാ ഗൾഫ്​ രാജ്യങ്ങളും സന്ദർശിക്കാം; എകീകൃത ടൂറിസ്​റ്റ്​ വിസക്ക്​​ ജി.സി.സി സുപ്രീം കൗൺസിൽ അംഗീകാരം

ജിദ്ദ: ഒറ്റ വിസയിൽ ഗൾഫിലെ എല്ലാ​ രാജ്യങ്ങളും സന്ദർശിക്കാൻ അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക്​ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സുപ്രീം കൗൺസിലി​െൻറ അംഗീകാരമായെന്ന്​ സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബ് അറിയിച്ചു. ഇത് ചരിത്രപരമായ നടപടിയാണെന്നും മന്ത്രി പറഞ്ഞു.

ഖത്തറിൽ ചേർന്ന ഗൾഫ് സഹകരണ കൗൺസിൽ രാജ്യതലവന്മാരുടെ യോഗം പുറപ്പെടുവിച്ച അന്തിമ പ്രസ്താവനയിലാണ്​ ടൂറിസം വിസ സംബന്ധിച്ച പ്രഖ്യാപനമുള്ളത്​. തീരുമാനം നടപ്പാക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ ആഭ്യന്തര മന്ത്രിമാരെ സുപ്രീം കൗൺസിൽ അധികാരപ്പെടുത്തുകയും ചെയ്​തിരുന്നു.

ടൂറിസം മേഖലയിലും അവക്കിടയിലുള്ള വിവിധ മേഖലകളിലും സഹകരണം വർധിപ്പിക്കുന്നതിനും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണിത്​. ആഗോളതലത്തിൽ വിശിഷ്​ട വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഗൾഫ് രാജ്യങ്ങളുടെ സ്ഥാനം ഉയർത്താൻ ഇത് സഹായിക്കും. ടൂറിസ്​റ്റ്​ വിസയുടെ അംഗീകാരം വിവിധ തലങ്ങളിൽ ജി.സി.സി രാജ്യങ്ങൾ സാക്ഷ്യം വഹിച്ച വികസനത്തിനും വികസന നവോത്ഥാനത്തിനും അനുസൃതമാണ്​.

രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബന്ധവും ഏകീകരണവും വർധിപ്പിക്കുന്നതിൽ ഇത് ഫലപ്രദമായ സ്വാധീനം ചെലുത്തും. ജി.സി.സി രാജ്യങ്ങൾക്കിടയിൽ ടൂറിസ്​റ്റുകളുടെയും സന്ദർശകരുടെയും സഞ്ചാരം സുഗമമാക്കുന്നതിന് ടൂറിസ്​റ്റ്​ വിസ സഹായിക്കും. സാമ്പത്തിക വളർച്ചയുടെ ഒരു എൻജിൻ എന്ന നിലയിൽ ടൂറിസത്തി​െൻറ പങ്ക് വർധിപ്പിക്കും.

ഓരോ അംഗരാജ്യങ്ങളിലും ടൂറിസം മേഖലയിൽ നിക്ഷേപത്തിന് പുതിയ അവസരങ്ങൾ തുറക്കുകയും ചെയ്യും. മേഖലയിലെ വിനോദസഞ്ചാര, സാമ്പത്തിക മേഖലകൾക്ക്​ അനുയോജ്യമായ ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കുന്നതിന്​ ആവശ്യമായ ഏകോപനം ഉറപ്പാക്കുന്നതിന് ഗൾഫ് ടൂറിസം മന്ത്രാലയങ്ങളിലെ സഹപ്രവർത്തകരുമായി അടുത്ത് സഹകരിക്കാനുള്ള സൗദി ടൂറിസം മന്ത്രാലയത്തി​െൻറ താൽപ്പര്യവും മന്ത്രി എടുത്തുപറഞ്ഞു.

Tags:    
News Summary - GCC Supreme Council approves unified tourist visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.