ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ വികസന അതോറിറ്റി (ശർഖിയ െഡവലപ്മെൻറ് അതോറിറ്റി)യുടെ അർബൻ ഒബ്സർവേറ്ററി സെൻററിന് ആഗോള അംഗീകാരം. യു.എൻ ഹാബിറ്റാറ്റിെൻറ ഗ്ലോബൽ അർബൻ ഒബ്സർവേറ്ററി നെറ്റ്വർക്കിൽ അംഗമാകാനാണ് സെൻററിനെ തെരഞ്ഞെടുത്തത്. നഗരജീവിതത്തിെൻറ അഭിവൃദ്ധിക്കും വികസനത്തിനുമായി ആവശ്യമായ വിവരങ്ങൾ ശേഖരിക്കലാണ് അർബൻ ഒബ്സർവേറ്ററി സെൻറർ. ഇങ്ങനെ ലോകത്താകെയുള്ള ഇത്തരം നഗര നിരീക്ഷണകേന്ദ്രങ്ങളുടെ ആഗോള ശൃംഖലയാണ് ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള യു.എൻ ഹാബിറ്റാറ്റ് ഗ്ലോബൽ അർബൻ ഒബ്സർവേറ്ററി നെറ്റ്വർക്. അതിൽ അംഗമാക്കാനുള്ള തീരുമാനം സൗദി കിഴക്കൻ പ്രവിശ്യക്ക് ലഭിച്ച വലിയ അംഗീകാരമാണെന്ന് ശർഖിയ ഡെവലപ്മെൻറ് അതോറിറ്റിയുടെ സി.ഇ.ഒ ഫഹദ് അൽമുത്ലഖ് പറഞ്ഞു.
സൗദി അറേബ്യയിലെ പ്രാദേശിക വികസന അതോറിറ്റികളിലൊന്നാണ് ശർഖിയ. അതിെൻറ പ്രതിനിധിയായി അദ്ദേഹം യു.എൻ ഹാബിറ്റാറ്റ് സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇൗ അംഗീകാരം അതോറിറ്റിക്കും കിഴക്കൻ മേഖലക്കും വളരെ ആവേശകരമായ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മുൻനിര നഗര നിരീക്ഷണ കേന്ദ്രം എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്കും നേട്ടങ്ങൾക്കുമുള്ള അംഗീകാരമാണിത്. വികസന മാതൃകകൾ സൃഷ്ടിക്കുന്ന സ്ഥാനം, അന്താരാഷ്ട്ര നിലവാരം, സുതാര്യമായ നടപടിക്രമങ്ങൾ എന്നിവ പരിഗണിച്ചാണ് ഈ അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു.
ഇൗ നേട്ടം കിഴക്കൻ പ്രവിശ്യയുടെ വികസന മാതൃകകൾക്ക് അന്താരാഷ്ട്ര മാനം നൽകുന്നതിനും ലോകമെമ്പാടുമുള്ള മറ്റ് പ്രമുഖ നഗര നിരീക്ഷണ കേന്ദ്രങ്ങളുമായി സഹകരിക്കുന്നതിനും സഹായകമാകും. ഈ നേട്ടം സാധ്യമാക്കിയ സഹപ്രവർത്തകരെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് അനുസൃതമായി നഗരങ്ങളുടെയും പ്രദേശങ്ങളുടെയും വളർച്ചയും വികസനവും സാധ്യമാക്കുന്നതിനുള്ള േഡറ്റ ശേഖരണവും വിശകലനവും, ഗവേഷണവും വിജ്ഞാന വികസനവും, നയ വിശകലനവും ശേഷി വികസനവും ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങളാണ് ലോകമെമ്പാടുമുള്ള ഇത്തരം നഗര നിരീക്ഷണകേന്ദ്രങ്ങൾ നിർവഹിക്കുന്നത്. ലോകമെമ്പാടുമുള്ള ഏകദേശം 374 അർബൻ ഒബ്സർവേറ്ററികളാണ് ഗ്ലോബൽ അർബൻ ഒബ്സർവേറ്ററി നെറ്റ്വർക്കിൽ ഉള്ളത്. ആഫ്രിക്കയിൽ 101, ഏഷ്യയിൽ 143, ലാറ്റിനമേരിക്കയിൽ 130 എന്നിങ്ങനെയാണ് ഇതിന്റെ കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.