റിയാദ്: വയനാട് പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ആശ്വാസം പകരാൻ ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) ജി.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സ്നേഹ സാന്ത്വനം’ പ്രത്യേക പാക്കേജ്. എല്ലാം നഷ്ടപ്പെട്ടവർക്ക് വീടുകൾ നിർമിക്കുമ്പോൾ വീട്ടുപകരണങ്ങൾ വാങ്ങിനൽകാനാണ് പദ്ധതി.
ഇത്തരത്തിൽ അർഹരായ നൂറോളം കുടുംബങ്ങളെ കണ്ടെത്താനും നേരിട്ട് ദുരിതമനുഭവിക്കുന്ന എല്ലാ മനുഷ്യരെയും നേരിട്ടുകണ്ട് സഹായം എത്തിക്കുന്നതിനും ജി.സി.സി തലത്തിൽ നടത്തിയ ഓൺലൈൻ യോഗം ജീവകാരുണ്യ കൺവീനർ നാസർ മാനൂനെ ചുമതലപ്പെടുത്തി. ജി.സി.സി പ്രസിഡന്റ് ബഷീർ അമ്പലായി അധ്യക്ഷത വഹിച്ചു.
ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തുപിടിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്ത്വമാണെന്ന് ജി.സി.സി ചെയർമാൻ റാഫി പാങ്ങോട് യോഗത്തിൽ പറഞ്ഞു. ജി.സി.സി ജനറൽ സെക്രട്ടറി സന്തോഷ് കെ. നായർ, ട്രഷറർ നിബു ഹൈദർ, സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര, കോഓഡിനേറ്റർ രാജു പാലക്കാട്, നസീർ പുന്നപ്ര, സുധീർ വള്ളക്കടവ്, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ, കോയ ചേലാമ്പ്ര, സംസ്ഥാന പ്രസിഡന്റ് നൗഷാദ് ആലത്തൂർ, കോഓഡിനേറ്റർ സലിം തൈക്കണ്ടി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.