റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) റിയാദിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന സത്താർ കായംകുളത്തിന്റെ ഓർമക്ക് ഏർപ്പെടുത്തിയ കർമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഈ വർഷത്തെ പുരസ്കാരങ്ങൾക്ക് സത്താർ കായംകുളം കൂടി പ്രവർത്തനരംഗത്തുണ്ടായിരുന്ന റിയാദ് ഹെൽപ് ഡെസ്കിനെയും ഹാഇലിലെ മലയാളി സാമൂഹികപ്രവർത്തകൻ ചാൻസ അബ്ദുറഹ്മാനെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
സൗദി തൊഴിൽ കാര്യാലയം, ഇന്ത്യൻ എംബസി എന്നിവരുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ജീവകാരുണ്യപ്രവർത്തകൻ കൂടിയാണ് ചാൻസ അബ്ദുറഹ്മാൻ. സൗദി അറേബ്യയുടെ ദേശീയ ദിനമായ സെപ്റ്റംബർ 23 റിയാദ് മലസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ചെയർമാൻ റാഫി പാങ്ങോട്, നാഷനൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ അസീസ് പവിത്ര, സെക്രട്ടറി ഹരികൃഷ്ണൻ കണ്ണൂർ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.