റിയാദ്: ഗൾഫ് മലയാളി ഫെഡറേഷനും (ജി.എം.എഫ്) റഫി ഫൗണ്ടേഷനും സംയുക്തമായി ‘റഫി നൈറ്റ്’ സംഘടിപ്പിച്ചു. റിയാദ് ശിഫ റാമീസ് ഓഡിറ്റോറിയത്തിൽ രാത്രി എട്ടു മുതൽ നടന്ന പരിപാടിയിൽ ഇന്ത്യൻ ഇതിഹാസ ഗായകൻ മുഹമ്മദ് റഫിയുടെ ഓർമദിനം ആഘോഷിച്ചു.
ആഘോഷ പരിപാടികൾക്ക് മുന്നോടിയായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു. ജി.എം.എഫ് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലിം അധ്യക്ഷത വഹിച്ചു. ചെയർമാൻ റാഫി പാങ്ങോട് ഉദ്ഘാടനം ചെയ്തു.ജി.സി.സി മീഡിയ കോഓഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ ആമുഖ പ്രഭാഷണം നിർവഹിച്ചു.
സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ അസീസ് പവിത്ര, വർഗീസ് വിൻഡർ ടൈം കമ്പനി, സാറ ഫഹദ്, ഡോ. അനൂപ് എ.ആർ ഗ്രൂപ്, ഷംനാദ് കരുനാഗപ്പള്ളി, ഹരികൃഷ്ണൻ, അഷ്റഫ് ചേലാമ്പ്ര, ഷാജഹാൻ കാഞ്ഞിരപ്പള്ളി, ഷാനവാസ് വെമ്പിളി, മുത്തലിബ്, മുത്തു റാഫി ഫൗണ്ടേഷൻ, യൂനുസ്, ഷാനവാസ് എം.കെ ഫുഡ്, സുധീർ വള്ളക്കടവ്, നിബു കാട്ടാക്കട, സുധീർ പാലക്കാട് എന്നിവർ സംസാരിച്ചു.
മുഹമ്മദ് റഫി പാടി ഗാനപ്രിയരുടെ മനസ്സുകളിൽ പതിഞ്ഞ മനോഹര ഗാനങ്ങൾ കോർത്തിണക്കിയ സംഗീതപരിപാടി അരങ്ങേറി. ഇന്ത്യയിലെ അറിയപ്പെടുന്ന ഗായകൻ മുഹമ്മദ് അസ്ലം ബംഗളൂരുവിന്റെ നേതൃത്വത്തിൽ സുമി അരവിന്ദ്, പ്രിയ കണ്ണൂർ, കുഞ്ഞുമുഹമ്മദ്, മുത്തു തുടങ്ങിയവർ മൂന്നു മണിക്കൂറോളം പ്രേക്ഷകരെ പിടിച്ചിരുത്തി ഗാനങ്ങൾ ആലപിച്ചു. റഫി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി സ്വാഗതവും ജി.എം.എഫ് ജനറൽ സെക്രട്ടറി സനൽകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.