മദീന: സൗദി ഭരണകൂടത്തിന്റെ തിളക്കമാർന്ന പ്രതിച്ഛായയെയും തീർഥാടകർക്കൊരുക്കുന്ന സേവന സൗകര്യങ്ങളെയും പ്രതിനിധാനംചെയ്യുന്നവരാണ് സുരക്ഷ ഉദ്യോഗസ്ഥരെന്ന് മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ പറഞ്ഞു. മസ്ജിദുന്നബവിയിൽ ഉംറ സുരക്ഷാരംഗത്ത് സേവനത്തിലേർപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥരെ സന്ദർശിക്കവെയാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്. ഉംറ, സിയാറ മേഖലയിലെ സുരക്ഷ ഉദ്യോഗസ്ഥരുടെ പ്രയത്നവും മസ്ജിദുന്നബവിയിലെത്തുന്നവരോട് ഇടപഴകുന്നതിലെ ഉയർന്ന പ്രഫഷനലിസവും സൗദി പൗരർ എന്ന നിലയിൽ നമുക്കെല്ലാവർക്കും അഭിമാനമാണെന്നും ഗവർണർ പറഞ്ഞു. സുരക്ഷ ഉദ്യോഗസ്ഥരോടൊപ്പം റമദാൻ ഇഫ്താറിലും ഗവർണർ പങ്കാളിയായി. വിശ്വാസികൾക്കും സന്ദർശകർക്കും റമദാനിൽ മസ്ജിദുന്നബവിയിൽ സമാധാനവും സുരക്ഷിതത്വവും ആസ്വദിക്കാൻ കഴിയുന്ന അന്തരീക്ഷം ഒരുക്കുന്നതിൽ സുരക്ഷ ഉദ്യോഗസ്ഥർ നടത്തിവരുന്ന പ്രവർത്തനങ്ങളെ ഗവർണർ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.