ജുബൈൽ: തനിമ സാംസ്കാരിക വേദി ജുബൈൽ ഹജ്ജ് സേവന സെല്ലിന് കീഴിൽ ഹജ്ജ് നിർവഹിച്ചു തിരിച്ചെത്തിയ തീർഥാടകർക്കും ഹജ്ജ് വളൻറിയർമാർക്കും സ്വീകരണം നൽകി. അൻവർ സാദിഖിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ തനിമ ജുബൈൽ ആക്ടിങ് പ്രസിഡൻറ് ഡോ. ജൗഷീദ് അധ്യക്ഷത വഹിച്ചു.
ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ ഹജ്ജ് നിർവഹിക്കാൻ കഴിഞ്ഞതിലൂടെ ഹാജിമാർ വിലമതിക്കാനാവാത്ത ബഹുമതിക്ക് ഉടമകളായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ഹാജിയും ദൈവത്തിന്റെ അതിഥിയായാണ് ഹജ്ജ് നിർവഹിക്കുന്നത്. ഹജ്ജിലൂടെ നേടിയെടുത്ത ത്യാഗമനസ്ഥിതിയും ചൈതന്യവും വ്യക്തി-സാമൂഹിക ജീവിതത്തിൽ പ്രതിഫലിക്കുംവിധം ജീവിതം ചിട്ടപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ത്യാഗസന്നദ്ധരായി ഹാജിമാരെ സഹായിക്കാൻ പുറപ്പെട്ട വളൻറിയേഴ്സിനെ അദ്ദേഹം അനുമോദിച്ചു. ഹാജിമാരും വളൻറിയർമാരും വികാരഭരിതമായ ഹജ്ജ് അനുഭവങ്ങൾ പങ്കുവെച്ചു. മുഹമ്മദലി തളിക്കുളം, നിയാസ് നാരകത്ത്, ജബീർ പെരുമ്പാവൂർ തുടങ്ങിയവർ നേതൃത്വം നൽകി. നാസർ ഓച്ചിറ സ്വാഗതവും കെ.പി. മുനീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.