മക്ക: അടുത്ത ഹജ്ജിനുള്ള ഒരുക്കത്തിന്റെ ഭാഗമായി മക്കയിൽ തീർഥാടകരെ താമസിപ്പിക്കാൻ കെട്ടിടങ്ങൾക്ക് പെർമിറ്റ് നൽകാനുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയതായി മക്ക പിൽഗ്രിംസ് ഹൗസിങ് കമ്മിറ്റി വ്യക്തമാക്കി. കെട്ടിടങ്ങൾക്ക് പെർമിറ്റ് നേടാനോ പുതുക്കാനോ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാരോടും അംഗീകൃത കൺസൾട്ടിങ് എൻജിനീയറിങ് ഓഫിസുകളിലേക്ക് അപേക്ഷിക്കാൻ കമ്മിറ്റി ആഹ്വാനം ചെയ്തു.
തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും അവർക്ക് വീട് വാടകക്ക് നൽകാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് ഭവന പെർമിറ്റുകൾ നൽകുന്നതിന് കൃത്യതയിലും വേഗത്തിലും പ്രവർത്തിക്കുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്.
മുനിസിപ്പാലിറ്റി അംഗീകരിച്ച യോഗ്യതയുള്ള കൺസൾട്ടിങ് എൻജിനീയറിങ് ഓഫിസുകൾ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. അപേക്ഷകൾ അടുത്ത റജബ് മാസം അവസാനം വരെ സ്വീകരിക്കും. പെർമിറ്റ് നൽകുന്നതിനുള്ള അവസാന തീയതി ശഅ്ബാൻ അവസാനമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.