??????? ?????? ????????? ????????? ???? ????? ???? ??????? ?????? ???????? ???????????

അടുത്ത ഹജ്ജിന്​ ഒരുക്കം ഉടൻ തുടങ്ങണം-മക്ക ഗവർണർ

ജിദ്ദ: കേന്ദ്ര ഹജ്ജ്​ കമ്മിറ്റി അവലോകനയോഗം മക്കയിൽ ചേർന്നു. കഴിഞ്ഞ ഹജ്ജിനെ കുറിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും വിലയിരുത്താനും അടുത്ത ഹജ്ജിനു മുമ്പായി​ പരിഹാരം കാണാനും​ മക്ക ഗവർണറും കേന്ദ്ര ഹജ്ജ്​ കമ്മിറ്റി അധ്യക്ഷനുമായ അമീർ ഖാലിദ്​ ഫൈസൽ നിർദേശം നൽകി. അടുത്ത ഹജ്ജി​​െൻറ വിജയത്തിനായുള്ള ശ്രമങ്ങൾ ഉടനെ ആരംഭിക്കണംമെന്നും അദ്ദേഹം പറഞ്ഞു. മക്ക ഗവർണറേറ്റ്​ ഒാഫീസിൽ ചേർന്ന  യോഗത്തിൽ അധ്യക്ഷത വഹിച്ച്​ സംസാരിക്കുകയായിരുന്നു അമീർ ഖാലിദ്​ അൽഫൈസൽ​. അടുത്ത ഹജ്ജ്​ ശിൽപശാലയിൽ വകുപ്പുകളെക്കുറിച്ച അഭിപ്രായങ്ങൾ ചർച്ച ചെയ്യണം. ഹജ്ജ്​ സീസണിൽ ഒരോ വകുപ്പും നടത്തിയ ശ്രമ​ങ്ങളെ ഗവർണർ അഭിനന്ദിച്ചു. ഹജ്ജ്​ സേവനവുമായി ബന്ധപ്പെട്ട മുഴുവൻ വകുപ്പുകളെയും ഉൾപ്പെടുത്തി ശിൽപശാല സംഘടിപ്പിക്കാൻ   ഗവർണർ അനുമതി നൽകി. മുൻവർഷങ്ങളിൽ   ശിൽപശാലയിലൂടെ പല പ്രശ്​​നങ്ങൾക്കും പരിഹാരം കാണാൻ കഴിഞ്ഞതി​​െൻറ അടിസ്​ഥാനത്തിലാണ്​ അടുത്ത വർഷവും  സംഘടിപ്പിക്കാൻ അനുമതി നൽകിയത്​.

13 ലക്ഷം  തീർഥാടകർ   കര,​േവ്യാമ,കടൽ പ്രവേശന കവാടങ്ങളിലൂടെ തിരിച്ചുപോയതായി യോഗം അറിയിച്ചു.   പുണ്യസ്​ഥലങ്ങളിൽ മക്ക വികസന അതോറിറ്റി നടപ്പിലാക്കിയ പദ്ധതികൾ, പരീക്ഷണമെന്നോണം ക്വാലാലമ്പൂർ വിമാനത്താവളത്തിലേക്ക്​ ഏഴ്​ വിമാന സർവീസുകളിലെ തീർഥാടകരുടെ വിരലടയാളമെടുക്കുന്നതടക്കമുള്ള നടപടികൾ പൂർത്തിയാക്കാൻ പാസ്​പോർട്ട്​ സംഘത്തെ അയച്ചതുമെല്ലാം വിജയകരമായിരുന്നു​വെന്ന്​ യോഗം വിലയിരുത്തി. ഹജ്ജ്​ അനുമതി പത്രമില്ലാ​തെ പുണ്യ സ്​ഥലങ്ങളിലേക്ക്​ നുഴഞ്ഞു കയറാൻ ശ്രമിച്ചവരുടെ എണ്ണം മൂന്ന്​ ശതമാനമായി കുറക്കാൻ സാധിച്ചു​. മുൻവർഷം ഇത്​ അഞ്ച്​ ശതമാനവും തൊട്ട്​ മുൻവർഷം ഒമ്പത്​ ശതമാനവുമായിരുന്നു. ഹജ്ജ്​ ബോധവത്​കരണ കാമ്പയിൻ മുഖേന നിയമ ലംഘനങ്ങൾ കുറക്കാൻ സാധിച്ചു. ശുചിത്വം കൂട്ടാനും തിരക്കൊഴിവാക്കാനും സഹായിച്ചു. ഹജ്ജ്​ വേളയിലെ ബസ്​, ട്രെയിൻ സർവീസുകൾ, തീർഥാടകരെ താമസകേന്ദ്രങ്ങളിൽ നിന്ന്​ ഹറമിലെത്തിക്കുന്നതിന്​ ഒരുക്കിയ ബസ്​ സർവീസ്​ എന്നിവയും യോഗം വിലയിരുത്തി. ഹജ്ജ്​ സീസൺ ആരംഭിച്ചത്​ മുതൽ  ഹറമിനും താമസ സ്​ഥലത്തിനുമിടയിൽ 50 ദശലക്ഷം ബസ്​ സർവീസുകൾ നടത്തി. 

ബസ്​ കാത്തിരിപ്പ്​ സമയം കുറക്കാൻ സാധിച്ചു. ​ഹാജിമാരെ താമസിപ്പിക്കാൻ 3949കെട്ടിട ലൈസൻസുകൾ വിതരണം ചെയ്​തു. തീർഥാടകരെത്തുന്ന സ്​ഥലങ്ങളിൽ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തി. 50ശതമാനം തമ്പുകളിൽ പുതിയ എയർ കണ്ടീഷനിങ്​ സംവിധാനമൊരുക്കി. 80 വ്യാജ ഹജ്ജ്​ ടൂർ സ്​ഥാപനങ്ങളെയും 94 നിയമ ലംഘകരെയും  പിടികൂടി. അൽഹറം അടിയന്തിര ആശുപത്രി പ്രവർത്തിപ്പിച്ചു. അറഫയിൽ 14 മെഡിക്കൽ സ​െൻററുകളും വികസിപ്പിച്ചു. അൽമുഅയ്​സിമിലെ എമർജസി ആശുപത്രിയിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ പാകത്തിൽ സൗകര്യം കൂട്ടി.   

ആശുപത്രികളിൽ ചികിൽസയിലായിരുന്ന 400 രോഗികളെ അറഫയിലെത്തിച്ചു. 550 തീവ്ര പരിചരണ റൂമുകൾ ഒരുക്കി. ആഭ്യന്തര ഹാജിമാർക്ക്​ ഒരുക്കിയ ഇ ട്രാക്ക്​ പദ്ധതി വിജയകരമായി. തമ്പുകൾ നിശ്ചയിക്കുന്ന നടപടി നേരത്തെ പൂർത്തിയാക്കി. ജംറകളിലേക്കും തിരിച്ചുമുള്ള തീർഥാടകരുടെ നീക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചു എന്നീ കാര്യങ്ങളും യോഗത്തിൽ എടുത്തുപറഞ്ഞു. 

മക്കയിലും പുണ്യസ്​ഥലങ്ങളിലും മാർഗനിർദേശ ബോർഡുകളുടെ കുറവ്​, ഭിക്ഷാടകരുടെയും വഴിവാണിഭക്കാരുടെയും അനധികൃത ബസ്​തകളുടെയും ആധിക്യം​, ഹജ്ജ്​ ദിവസങ്ങളിൽ തിരക്ക്​ കാരണം മക്കയിലെ ചില ഡിസ്​ട്രിക്​ടുകളിലെ (പ്രത്യേകിച്ച്​ അസീസിയ,  കിഴക്കൻ​ ഡിസ്​ട്രിക്​ടുകൾ) ആളുകൾ വീടുകളിലും ​തൊഴിൽ സ്​ഥലത്തുമെത്താൻ പ്രയാസപ്പെട്ട കാര്യം, ഇരുചക്രവാഹനങ്ങൾ കൂടിയത്  കാൽനടക്കാർക്ക്​  പ്രയാസമുണ്ടാക്കിയെന്ന കാര്യങ്ങളും യോഗത്തിൽ ചർച്ചയായി. മക്ക ഡെപ്യൂട്ടി ഗവർണർ അമീർ അബ്​ദുല്ല ബിൻ ബന്ദർ ബിൻ അബ്​ദുൽ അസീസും ഹജ്ജ്​ കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പ​െങ്കടുത്തു. 

Tags:    
News Summary - hajj-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.