ജംറയിൽ എറിയുന്നത്​ 10,000 ടൺ കല്ലുകൾ

മിന: ഹാജിമാർ ഒാരോ തവണയും ജംറയിൽ എറിയുന്നത്​ 10,000 ടൺ കല്ലുകൾ. മക്ക മുനിസിപ്പാലിറ്റിയാണ്​ ഇവ ജംറകളിൽ നിന്ന്​ നീക്കം ചെയ്യുക. ജംറകളിൽ  15 മീറ്റർ താഴേക്ക്​ പതിക്കുന്ന കല്ലുകൾ നീക്കം ചെയ്യുന്നതിന്​ നൂതന സംവിധാനങ്ങളാണ്​  ഒരുക്കിയിരിക്കുന്നത്​. മൂന്ന്​ ജംറകളുടെ ഹൗളിൽ വീഴുന്ന കല്ല്​ മൂന്ന്​ ബൈൽറ്റ്​ മുഖേനയാണ്​ ഒരു സ്​ഥലത്ത്​ കൂട്ടുന്നത്​. അവിടെ നിന്ന്​ കല്ലും തീർഥാടകർ എറിഞ്ഞ മറ്റ്​ വസ്​തുക്കളും വേർത്തിരിച്ച ശേഷമാണ്​ മറ്റ്​ സ്​ഥലങ്ങളിലേക്ക്​ നീക്കം ചെയ്യുക. മുസ്​ദലിഫയിൽ നിന്നാണ്​ ​ തീർഥാടകർ കല്ല്​ പെറുക്കുക. മൂന്ന്​ ദിവസം എറിയാനുള്ള മുഴുവൻ കല്ലുകളും ഹാജിമാർ നേരത്തെ ശേഖരിക്കുകയാണ്​ പതിവ്​.

Tags:    
News Summary - hajj-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.