ഹാജിമാർക്ക്​ സേവനം നൽകുന്നതിൽ​ അഭിമാനം -സൽമാൻ രാജാവ്​

മിന: ഹജ്ജ്​ തീർഥാടകർക്ക്​​​ സേവനം നൽകുന്നത്​ വലിയ അഭിമാനമാണെന്നും ദൈവത്തിങ്കൽ നിന്ന്​ രാജ്യത്തിന്​ ലഭിച്ച വലിയ ആദരവായി അതിനെ കാണുന്നുവെന്നും സൗദി ഭരണാധികാരി സൽമാൻ രാജാവ്​ പറഞ്ഞു. ബലി പെരുന്നാൾ ദിവസം ട്വിറ്ററിലാണ്​ രാജാവ്​ ഇത് കുറിച്ചത്​. മിന കൊട്ടാരത്തിൽ ​ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാ​​​െൻറ സാന്നിധ്യത്തിൽ സിവിൽ സൈനിക രംഗത്തെ മുതിർന്ന ഉദ്യോഗസ്​ഥരെ സ്വീകരിച്ചു. സൗദി ഗ്രാൻറ്​ മുഫ്​തി, പണ്​ഡിതന്മാർ, ജി.സി.സി രാജ്യങ്ങളിലെ മുതിർന്ന പ്രബോധകർ, മന്ത്രിമാർ, ഹജ്ജ്​ വേളയിൽ സേവനത്തിലേർപ്പെട്ട സുരക്ഷ വകുപ്പ്​, സ്​കൗട്ട്​ മേധാവികൾ എന്നിവരെ കൊട്ടാരത്തിൽ സ്വീകരിച്ചു.

Tags:    
News Summary - hajj-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.