മക്ക: ഹജ്ജിെൻറ ക്വാട്ട വർധിച്ചതിനനുസരിച്ച് ഹാജിമാരുടെ സേവനത്തിന് കൂടുതല്‍ ജീവനക്കാരെ ആവശ്യമാണെന്ന് ഇന്ത്യൻ പ്രതിനിധി സംഘം തലവൻ ഡോ. സെയ്ത് മുഹമ്മദ് അമ്മാർ റിസ്വി. ഇൗ വിഷയം കേന്ദ്ര സർക്കാറിെൻറ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മക്കയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് കുറ്റമറ്റ രീതിയിൽ സംഘടിപ്പിച്ച സൗദി ഭരണകൂടത്തെ അദ്ദേഹം അഭിനന്ദിച്ചു.
ഈ വര്‍ഷത്തെ ഇന്ത്യൻ ഹജ്ജ് മിഷൻ ഒാപറേഷൻ വിജയകരമാണ്. മിഷെൻറ സേവനം തൃപ്തികരമാണ്. രക്ഷകർത്താക്കൾ ഇല്ലാതെ വരുന്ന വനിത ഹാജിമാരുടെ എണ്ണം വരും വര്‍ഷങ്ങളില്‍ വർധിപ്പിക്കും.
വിദേശ ഹാജിമാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 1,75,025 ഹാജിമാരാണ് ഈ വര്‍ഷം വന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ഹാജിമാര്‍ ഇന്ത്യയില്‍ നിന്ന് ഹജ്ജിനെത്തുന്നത്. മെഡിക്കല്‍, പരാമെഡിക്കല്‍ ജീവനക്കാര്‍ അടക്കം 600 ജീവനക്കാര്‍ മാത്രമാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജിനെത്തുന്നത്. ഇത് വളരെ കുറവാണ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പേരെ ഹാജിമാരുടെ സേവനത്തിന് അയക്കാന്‍ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടും. ഹജ്ജ് പരിപൂർണ വിജയമായിരുന്നു. മിഷന്‍ ഉദ്യോഗസ്ഥരുടെ അശ്രാന്തപരിശ്രമം വിജയത്തിന് കാരണമായി.
ചരിത്രത്തില്‍ ആദ്യമായി രക്ഷകര്‍ത്താക്കള്‍ ഇല്ലാതെ എത്തിയ ഹാജിമാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കാനായി. ഇരു ഹറമിനും അടുത്ത് ഹാജിമാര്‍ക്ക് മികച്ച കെട്ടിടങ്ങൾ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ഉണ്ടാവണമെന്ന് അേദ്ദഹം അഭിപ്രായപ്പെട്ടു. പ്രതിനിധി സംഘത്തിലെത്തിയ ജമാൽ സിദ്ധീഖി, ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ്, ഹജ്ജ് കോണ്‍സല്‍ ശാഹിദ് ആലം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.