റിയാദ്: ഹാജിമാര്‍ക്ക് മടങ്ങാന്‍ സൗദി ആഭ്യന്തര മന്ത്രാലയം അനുവദിച്ച കാലാവധിക്കുള്ളില്‍ രാജ്യം വിട്ടുപോകാത്ത തീര്‍ഥാടകര്‍ക്ക് ലക്ഷം റിയാല്‍ പിഴ ചുമത്തുമെന്ന് പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) മുന്നറിയിപ്പ് നല്‍കി. മുഹറം പകുതിയോടെ (സെപ്തംബര്‍ 26) മുഴുവന്‍ തീര്‍ഥാടകരും തിരിച്ചുപോകണമെന്നാണ് ഹജ്ജ് മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ജവാസാത്തും ആവശ്യപ്പെട്ടിട്ടുള്ളത്. ഏതെങ്കിലും സാഹചര്യത്തില്‍ തിരിച്ചുപോകാത്തവരെ കുറിച്ച് അവരെ എത്തിച്ച കമ്പനികളും ഏജന്‍സികളും അധികൃതര്‍ക്ക് മുന്‍കൂട്ടി വിവരം നല്‍കിയിരിക്കണം. ഇത്തരത്തില്‍ വിവരം നല്‍കാത്ത സാഹചര്യത്തില്‍ ഹജ്ജ് കമ്പനികള്‍ക്കാണ് പിഴ ചുമത്തുക.
ഓരോ ഹാജിക്കും ലക്ഷം റിയാല്‍ എന്ന തോതില്‍ പിഴ സംഖ്യ ഇരട്ടിപ്പിക്കുമെന്ന് ജവാസാത്തിെൻറ സന്ദേശത്തില്‍ പറയുന്നു. അതേസമയം, കഴിഞ്ഞ ദിവസം വരെയായി 11.4 ലക്ഷം വിദേശ തീര്‍ഥാടകര്‍ സ്വദേശത്തേക്ക് മടങ്ങിയിട്ടുണ്ടെന്നാണ് ജവാസാത്തിെൻറ കണക്ക്. സൗദിയിലെ വിവിധ കവാടങ്ങളിലൂടെ തിരിച്ചുപോയ ഹാജിമാരുടെ കണക്കാണ് ജവാസാത്ത് പുറത്തുവിട്ടത്. 10,42,305 ഹാജിമാര്‍ വിമാന മാര്‍ഗവും 83,739 പേര്‍ കര മാര്‍ഗവും 15,954 തീര്‍ഥാകര്‍ കപ്പല്‍ മാര്‍ഗവുമാണ് തിരിച്ചുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.