മക്ക: മക്കയിലെത്തിയ മലയാളി ഹാജിമാർക്ക് ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും വിവിധ സംഘടനാ വളണ്ടിയര്‍മാരും ഹൃദ്യമായ സ്വീകരണം നൽകി. വിമാനത്താവളത്തിലും മക്കയിലും ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും വിവിധ സംഘടനാ വളണ്ടിയര്‍മാരും സ്വീകരണം ഒരുക്കിയിരുന്നു. കൂടുതൽ പേർ താമസിക്കുന്ന അസീസിയ ബ്രാഞ്ച് ആറിലെ ഹാജിമാര്‍ താമസിക്കുന്ന കെട്ടിടത്തിന് മുന്നിൽ രാവിലെ എട്ടുമുതൽ തന്നെ നിരവധി മലയാളി സന്നദ്ധ സംഘടനാ പ്രവർത്തകർ തമ്പടിച്ചിരുന്നു. ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും മക്ക ഹജ്ജ് വെൽഫെയർ ഫോറം, തനിമ, കെ. എം.സി.സി, വിഖായ, രിസാല, ഒ.ഐ.സി.സി, ഫ്രറ്റേണിറ്റി, തുടങ്ങി വിവിധ സംഘടന വളണ്ടിയര്‍മാർ ചേര്‍ന്ന് ഹാജിമാരെ സ്വീകരിച്ചു.
ആദ്യ മലയാളി ഹജ്ജ് സംഘത്തെ മുസല്ലയടങ്ങിയ കിറ്റും കഞ്ഞിയും ലഘുപാനീയങ്ങളും നല്‍കിയാണ് മക്ക കെ.എം.സി.സി ഹജ്ജ് സെൽ സ്വീകരിച്ചത്. മക്ക കെ.എം.സി.സി ഹജ്ജ് സെല്‍ ചെയർമാന്‍ കുഞ്ഞുമോന്‍ കാക്കിയ, മുജീബ് പൂക്കോട്ടൂർ, സുലൈമാന്‍ മാളിയേക്കല്‍, മസ്‌തഫ മുഞ്ഞക്കുളം, നാസർ കിന്‍സാറ, ഹംസ മണ്ണാർമല, മുസ്തഫ പട്ടാമ്പി, മുഹമ്മദ് ഷ, നാസർ ഉണ്യാൽ എന്നിവർ സ്വീകരണത്തിന് നേതൃത്വം നല്‍കി.
മക്കയില്‍ എത്തിയ ആദ്യ സംഘം മലയാളി ഹാജിമാര്‍ക്ക് തനിമ മക്കയുടെ ആഭിമുഖ്യത്തില്‍ അസീസിയയില്‍ സ്വീകരണം നൽകി. ഈത്തപഴം, ജ്യൂസ്, കേക്ക്, തസ്ബീഹ് മാല, ചെരുപ്പ് എന്നിവ നല്‍കിയാണ് സ്വീകരിച്ചത്. വളണ്ടിയര്‍ കണ്‍വീനര്‍ ടി.കെ ശമീല്‍, അബ്്ദുല്‍ ഹകിം ആലപ്പി, റഫീക്ക് ബദര്‍, അബ്്ദുല്‍ സത്താര്‍, എം.എം നാസര്‍, അശ്്റഫ് ഉതയ്ബിയ, സുഹാന റഷീദ്, മിന്ന ശമീല്‍ എന്നിവര്‍ നേതൃത്വം നൽകി.
ഒ.ഐ.സി.സി ഹജ്ജ് സെൽ വളണ്ടിയർമാർ മക്കയിൽ എത്തിയ മലയാളി ഹാജിമാരെ സ്വീകരിച്ചു. കാരക്കയും ജൂസും നൽകിയാണ് വരവേറ്റത്. ഷാനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര, ഷബീർ വല്ലാഞ്ചിറ, റഷീദ് തൃശ്ശൂർ, നൗഷാദ് പെരുന്തലൂർ, ഷൗക്കത്ത് സംസം എന്നിവർ നേതൃത്വം നൽകി.
ആദ്യമലയാളി സംഘത്തിന് സമസ്തയുടേയും, മക്ക എസ്.കെ.ഐ.സിയുടെയും നേതാക്കളും വിഖായ പ്രവർത്തകരും സ്വീകരണം നൽകി. അബ്്ദുസമദ് പൂക്കോട്ടൂർ, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, റശീദ് ഫൈസി വെളളിയിക്കോട്, ഒമാനൂർ അബ്്ദുറഹ്മാൻ മൗലവി, മുനീർ ഫൈസി മാമ്പുഴ, സലിം മണ്ണാർക്കാട്, ഷിഹാബ് ഫൈസി ചെറുവട്ടി, റഫീഖ് ഫൈസി മണ്ണാർക്കാട്, അസൈനാർ ഹാജി ഫറോക്ക്, സക്കീർ കോഴിച്ചെന, കബീർ കസർകോട്, യൂസുഫ് എന്നിവർ നേതൃത്വം നൽകി.
ആർ.എസ്.സി വളണ്ടിയർ കോർ മലയാളി ഹാജിമാരെ സ്വീകരിച്ചു. ഐ.സി.എഫ്. ആർ.എസ്.സി പ്രവർത്തകരും സംയുക്തമായി സ്വീകരണം നൽകി. സ്വീകരണ കമ്മിറ്റി ചെയർമാൻ കുഞ്ഞപ്പു ഹാജിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണത്തിന് സൈതലവി സഖാഫി, ബഷീർ മുസ്‌ലിയാർ അടിവാരം, മുസ്തഫ കാളോത്ത്, ശറഫുദ്ദീൻ വടശ്ശേരി, റസാഖ് സഖാഫി, ഫർഹാൻ, ഫിറോസ് സഅദി, നാസർ കാരന്തൂർ, സഈദ് സഖാഫി അവേലം, ശിഹാബ് ബാഖവി, മജീദ് ഹാജി, അലി ഹാജി, ഹുസൈൻ ഹാജി കൊടിഞ്ഞി, മൊയ്തീൻ കുട്ടി, കുട്ടി മൗലവി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.