റിയാദ്: ദേശീയദിനാഘോഷ ഭാഗമായി റിയാദ് ഹാരയിലെ സഫ മക്ക പോളിക്ലിനിക്കിലെ ആരോഗ്യപ്രവർത്തകർ രാജ്യത്തെയും ഭരണാധികാരികളെയും സല്യൂട്ട് ചെയ്യുന്ന ചടങ്ങ് സംഘടിപ്പിച്ചു. രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് മുതൽ ഭരണാധികാരികളും മന്ത്രാലയങ്ങളും കരുതലോടെ ചുവടുവെച്ചതിെൻറ ഫലമാണ് നിർഭയത്വത്തോടെ നമുക്കിന്ന് ഇവിടെ ഒത്തുകൂടാൻ കഴിയുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഡോ. അസ്മ ഫാത്തിമ പറഞ്ഞു.
ലോകത്തിലെ വിവിധ ആരോഗ്യസംഘടനകളുടെ ശ്രദ്ധ നേടും വിധമുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് സൗദി അറേബ്യ നിശ്ചയദാർഢ്യത്തോടെ നേതൃത്വം നൽകിയത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് തീർഥാടകർ ഹജ്ജ് നിർവഹിക്കാനെത്തിയതും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഇന്നും ആളുകൾ ഉംറക്ക് എത്തുന്നതും പ്രോട്ടോകോൾ പാലിച്ച് എങ്ങനെ ഇത്തരം വലിയ സംഗമങ്ങൾ നടത്താം എന്ന് സൗദി ലോകത്തിന് കാണിച്ചുകൊടുത്തു. ലോകാരോഗ്യ സംഘടനയുടെ പ്രശംസനേടും വിധം വലിയ മികവാണ് കോവിഡ് പ്രതിരോധത്തിൽ സൗദി പുലർത്തിയത്. പരിശോധനയും ചികിത്സയും വാക്സിനും ദേശത്തിെൻറ അതിർവരമ്പുകൾ നിശ്ചയിക്കാതെ പൂർണമായും സൗജന്യമായി നൽകിയതും മാതൃകയാണെന്ന് ഡോ. സഞ്ചു ജോസ് പറഞ്ഞു.
ക്ലിനിക്കിലെ അൽ റബീഹ് ഹാളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഭാഗമായി സൗദിയുടെ പാരമ്പര്യ വാദ്യോപകരണമായ ഊദിൽ നിന്ന് സൗദി ദേശീയഗാനം ഉതിർത്ത് സൗദി കലാകാരൻ മുഹമ്മദ് അബ്ദുല്ല സദസ്സിെൻറ ശ്രദ്ധപിടിച്ചുപറ്റി. ക്ലിനിക് ജനറൽ മാനേജർ സാലിഹ് ബിൻ അലി അൽ ഖർനി അധ്യക്ഷത വഹിച്ചു. ക്ലിനിക്കിലെ മുഴുവൻ മെഡിക്കൽ പാരാമെഡിക്കൽ ജീവനക്കാരും മറ്റ് അതിഥികളും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.