മിന: അറഫയിലും മിനയിലും ശക്തമായ പൊടിക്കാറ്റും മഴയും. ഞായറാഴ്ച വൈകുന്നേരം 6.40 ഒാടെയാണ് പൊടിക്കാറ്റ് വീശിയത്. പിന്നാലെ ചാറ്റൽ മഴ. എട്ട് മണിയായതോടെ സാമാന്യം നല്ല മഴ പെയ്തു. മക്ക മേഖലയിൽ വൈകുന്നേരം 7.10 മുതൽ രാത്രി പത്ത് വരെ അറഫ, മിന, മുസ്ദലിഫ, മക്ക, പരിസര പ്രദേശങ്ങളിൽ നല്ല മഴക്കും പൊടിക്കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമായ കാറ്റിൽ അറഫയിലെ ചില ടെൻറുകൾ തകർന്നു. പകൽ 40 ഡിഗ്രിക്കു മുകളിലായിരുന്നു ഇവിടെ ചൂട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.