അൽബാഹയിൽ ആകാശം മേഘാവൃതമായപ്പോൾ

സൗദിയിൽ തിങ്കളാഴ്​ച വരെ ശക്തമായ മഴക്ക് സാധ്യത

റിയാദ്: രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച വരെ ശക്തമായ മഴക്ക്​ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശനിയാഴ്​ച മുതൽ തിങ്കളാഴ്ച വരെ രാജ്യത്തി​െൻറ ചില ഭാഗങ്ങളിൽ പേമാരിയും വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ജനറൽ അതോറിറ്റി ഓഫ് മെറ്റീരിയോളജി ആൻഡ് എൻവയോൺമെൻറൽ പ്രൊട്ടക്ഷൻ അറിയിപ്പ് ലഭിച്ചതായി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.

മക്ക, മദീന, അൽബാഹ എന്നിവിടങ്ങളിൽ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മക്കയിലെ ചില ഭാഗങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ചെറിയ തോതിൽ മഴ ലഭിച്ചു. വരുംദിവസങ്ങളിൽ വടക്കൻ അതിർത്തി, കിഴക്കൻ പ്രവിശ്യ, അസിർ, ജിസാൻ, തബൂക്ക്​, അൽഖസിം, അൽജൗഫ് എന്നീ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പേമാരിയെത്തുടർന്ന് വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽനിന്നും വെള്ളക്കെട്ടുകളിൽനിന്നും മാറിനിൽക്കണമെന്ന്​ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. സുരക്ഷ ഉറപ്പാക്കാൻ വിവിധ മാധ്യമങ്ങൾ വഴി പ്രഖ്യാപിച്ച സിവിൽ ഡിഫൻസ് നിർദേശങ്ങൾ പാലിക്കണമെന്നും ഡയറക്ടറേറ്റ് എല്ലാവരോടും ആവശ്യപ്പെട്ടു.




Tags:    
News Summary - Heavy rain expected in Saudi Arabia till Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.