മഴവെള്ള പാച്ചിലിൽ ഉണ്ടായയിടത്ത്​ രക്ഷാപ്രവർത്തനത്തിന്​ എത്തിയ സിവിൽ ഡിഫൻസ്​

കനത്ത മഴ: സൗദിയിൽ ഒഴുക്കിൽപ്പെട്ട്​ ഒരാൾ മരിച്ചു

അബഹ: അസീർ പ്രവിശ്യയിലെ മജാറദയിൽ ഒഴുക്കിൽപ്പെട്ട്​ ഒരാൾ മരിച്ചു. വാദി ജരിയയിലാണ്​​ സംഭവം. രണ്ട്​ പേരാണ്​ പ്രദേശത്ത്​ കനത്ത മഴയെ തുടർന്നുണ്ടായ ഒഴുക്കിൽപ്പെട്ടത്​. ഇതിലൊരാളാണ്​ മരിച്ചത്​​. മറ്റൊരാളെ സിവിൽ ഡിഫൻസ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ്​​ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘമാണ്​​ രണ്ട്​ പേരെ പുറത്തെടുത്തത്​. ഒരാൾ മരിച്ച നിലയിലായിരുന്നു. മറ്റൊരാളെ ചികിത്സക്കായി ആശുപത്രിയിലേക്ക്​ കൊണ്ടുപോയി.

കാലാവസ്ഥ വ്യതിയാനമുണ്ടാകു​േമ്പാൾ അപകടങ്ങൾ ഒഴിവാക്കാൻ വെള്ളപാച്ചിലുണ്ടാകുന്ന സ്ഥലങ്ങളിൽനിന്ന്​ അകന്ന്​ കഴിയണമെന്നും ജാഗ്രത വേണമെന്നും സിവിൽ ഡിഫൻസ്​ ആവശ്യപ്പെട്ടു. ആലിപ്പഴ വർഷം, ദൂരക്കാഴ്​ച കുറവ്​ എന്നിവയ്‌ക്കൊപ്പം സാമാന്യം കനത്ത മഴയയാണ്​ അസീർ മേഖലയുടെ പലഭാഗങ്ങളിലുണ്ടായത്​.

Tags:    
News Summary - Heavy rains: One died in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.