അൽബാഹക്ക്​ സമീപം ബൽജുർഷിയിലെ അൽജനാബീൻ അണക്കെട്ട് കവിഞ്ഞൊഴുകിയപ്പോൾ, അൽബാഹയിൽ റോഡിലേക്ക്​ മണ്ണിടിച്ചിലുണ്ടായപ്പോൾ

റിയാദിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും കാറ്റും

റിയാദ്: ചെറിയ ഇടവേളക്ക്​ ശേഷം റിയാദിൽ ശക്തമായ മഴയും കാറ്റും. ബുധനാഴ്​ച ഉച്ചകഴിഞ്ഞ്​ ഉരുണ്ടുകൂടിയ മഴമേഘങ്ങൾ വൈകീ​ട്ട്​ അഞ്ചോടെ പെയ്​തിറങ്ങി. ഒപ്പം കാറ്റ്​ ശക്തമായി വീശുകയും ആലിപ്പഴ വർഷവുമുണ്ടായി. വലിയ ശബ്​ദത്തോടെയാണ്​ മഞ്ഞുകഷണങ്ങൾ പെയ്​തിറങ്ങിയത്​. കല്ലുകൾ വാരിയെറിയുന്ന പോ​ലുള്ള ശബ്​ദത്തോടെയാണ്​ വാഹനങ്ങൾക്ക്​ മുകളിലും വീടുകളുടെ ​െടറസിലും ജനാലകളിലും റോഡിലും ​ആലിപ്പഴങ്ങൾ വീണത്​. റിയാദ്​ നഗരത്തിലും പരിസരപ്രദേശങ്ങളിലും മഴയും കാറ്റും ആലിപ്പഴ വർഷവുമുണ്ടായി. ഗോലി പോലുള്ള ആലിപ്പഴങ്ങളുടെ വീഴ്​ച മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ കൗതുകം പകർന്നു. വീടുകളുടെ മുറ്റങ്ങളി​േലക്ക്​ വീണ മഞ്ഞ്​ കഷണങ്ങൾ നുള്ളിപ്പെറുക്കി കളിക്കുന്ന തിരക്കിലായി കുട്ടികൾ.

റിയാദ് പ്രവിശ്യയിൽ പെട്ട അഫ്​ലാജിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ വാഹനങ്ങളിലെ ആറു യാത്രക്കാരെ സിവിൽ ഡിഫൻസ്​ അധികൃതർ രക്ഷപ്പെടുത്തി. ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ദക്ഷിണ സൗദിയിലെ അൽബാഹയിലുള്ള ഹസ്ന ചുരംറോഡിൽ മണ്ണിടിച്ചിലുണ്ടായി. ശക്തമായ മഴയെ തുടർന്ന്​ വലിയ കല്ലുകളും മണ്ണും റോഡിലേക്ക് പതിക്കുകയായിരുന്നു. ഇവിടെ ഗതാഗതം താൽക്കാലികമായി വിലക്കിയിരിക്കുകയാണ്​.

റിയാദിൽ ആലിപ്പഴവർഷത്തെ തുടർന്ന്​ ഒരു റസ്​റ്ററൻറിന്റെ മുറ്റത്ത്​ വീണ മഞ്ഞുകഷ്​ണങ്ങൾ വാരിക്കൂട്ടുന്ന കുട്ടികൾ

അൽബാഹക്ക്​ സമീപം ബൽജുർഷിയിലെ അൽജനാബീൻ അണക്കെട്ട് കവിഞ്ഞൊഴുകി. കനത്ത മഴയെ തുടർന്ന്​ പ്രദേശത്തെ താഴ്വരകളിൽ നിന്ന് മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ അണക്കെട്ട് നിറയുകയായിരുന്നു. വരും ദിവസങ്ങളിലും രാജ്യത്ത്​ പല ഭാഗങ്ങളിലും മഴയും കാറ്റും തുടരുമെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Tags:    
News Summary - High winds, heavy rain in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.