അബഹ: സൗദിയിലെ പ്രവാസി ഇന്ത്യാക്കാർക്ക് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിെൻറ സേവനങ്ങൾ അവരുടെ വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതിക്ക് ദക്ഷിണ സൗദിയിലെ അസീർ മേഖലയിൽ തുടക്കം. ഇതിെൻറ ഭാഗമായി കോൺസുലേറ്റിലെ പാസ്പോർട്ട് വിഭാഗം വൈസ് കോൺസൽ ഹരിദാസ് ഖമീസ് മുശൈത്തിലെ പുറംകരാർ ഏജൻസിയായ വി.എഫ്.എസിെൻറ ഓഫീസ് സന്ദർച്ച് വിവിധ സേവനങ്ങൾ നൽകി.
വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ ആരംഭിച്ച സേവനം സൗദിയുടെ അസീർ പ്രവശ്യയിൽ ഉൾപ്പെടുന്ന വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾക്ക് പ്രയോജനപ്പെട്ടു. മുമ്പ് നിശ്ചയിച്ച പോലെ 30 പേർക്ക് ഓൺലൈനിലൂടെ അപ്പോയിൻറ്മെൻറ് നൽകിയെങ്കിലും, വിവിധ ആവശ്യങ്ങൾക്കായുള്ള രേഖകൾ അറ്റസ്റ്റ് ചെയ്യുന്നതിന് കോൺസുലറെ സമീപിച്ച 57 പേരുടെ രേഖകൾ അറ്റസ്റ്റ് ചെയ്തു നൽകി. മതിയായ യാത്രാരേഖകൾ ഇല്ലാത്തിതിെൻറ പേരിൽ നാട്ടിലേക്കുള്ള മടക്കയാത്ര സാധ്യമാകാതെ പ്രയാസപ്പെട്ട 36 പേരുടെ എമർജൻസി സർട്ടിഫിക്കറ്റിെൻറ അപേക്ഷകളും സ്വീകരിച്ചു.
വൈസ് കോൺസുൽ ഹരിദാസ്, കൗൺസുലേറ്റ് ജീവകാരുണ്യവിഭാഗം അംഗങ്ങളായ അഷ്റഫ് കുറ്റിച്ചൽ, ബിജു കെ. നായർ, സാമൂഹിക പ്രവർത്തകരായ റോയി മൂത്തേടം എന്നിവരടങ്ങുന്ന സംഘം അബഹ നാടുകടത്തൽ കേന്ദ്രം സന്ദർശിച്ചു. അവിടെ 17 ഇന്ത്യാക്കാരാണ് മടക്കയാത്ര കാത്ത് തടവുകാരായി കഴിയുന്നത്.
അതിൽ പാസ്പോർട്ട് കൈവശമില്ലാത്ത 13 പേർക്ക് എമർജൻസി സർട്ടിഫിക്കറ്റ് (ഇ.സി) നൽകി. അബഹയിൽ നിന്നും വിമാനമാർഗം നേരിട്ട് ഇന്ത്യയിലേക്ക് പോകാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു. കോഴിക്കോട് സ്വദേശിയായ വൈസ് കൗൺസുൽ ഹരിദാസ് ആദ്യമായാണ് അബഹ സന്ദർശിക്കുന്നത്. ജിദ്ദ കൗൺസുലേറ്റിൽ സേവനം ആരംഭിച്ചിട്ട് മൂന്നു മാസം മാത്രമേ ആയിട്ടുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.