ബില്ലടക്കാത്ത കാരണത്താൽ ആശുപത്രികൾ രോഗികളെയോ, മൃതദേഹങ്ങളോ തടഞ്ഞുവെക്കരുത്

ജിദ്ദ: ചികിത്സ ബില്ല് അടക്കാത്ത കാരണത്താൽ ആശുപത്രികൾ രോഗികളെയോ, മൃതദേഹങ്ങളോ തടഞ്ഞുവെക്കരുതെന്ന് സൗദി ആരോഗ്യ മന്ത്രാലയം. തിരിച്ചറിയൽ രേഖകൾ ഉൾപ്പടെ തടഞ്ഞുവെക്കാൻ ആശുപത്രികൾക്ക് അവകാശമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത് ആശുപത്രികൾ ലംഘിച്ചാൽ 937 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണം.

മൃതദേഹങ്ങൾ വിട്ടുകൊടുക്കൽ അല്ലെങ്കിൽ രോഗികളുടെയോ നവജാതശിശുക്കളുടെയോ വിടുതൽ എന്നിവ വ്യക്തിയുടെയോ, അയാളുടെ രക്ഷിതാവിന്‍റെയോ, മരണപ്പെട്ടയാളുടെ ബന്ധുക്കളുടെയോ അവകാശമാണ്. അതിന് ആശുപത്രി ബില്ല് തടസ്സമാകാൻ പാടില്ല. ഇക്കാര്യം സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കായുള്ള നിയമാവലിയിലെ ആർട്ടിക്കിൾ 30ൽ പറയുന്നുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.

ചികിത്സാ ബിൽ കുടിശ്ശികക്ക് പകരമായി സാമ്പത്തിക ബോണ്ടുകളിൽ ഒപ്പിടാൻ നിർബന്ധിക്കുന്നതും കുറ്റകരമാണ്. ഇത്തരം നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പരിശോധനകൾ തുടരും. ലംഘനങ്ങൾ കണ്ടെത്തിയാൽ അത്തരം സ്ഥാപനങ്ങളെ സമിതിക്ക് കൈമാറുമെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ബിൽ കുടിശ്ശിക പിരിച്ചെടുക്കാൻ നിയമാനുസൃത നടപടികൾ സ്വീകരിക്കാൻ ആരോഗ്യസ്ഥാപനങ്ങൾക്ക് അനുമതിയുണ്ടെന്നും മന്ത്രാലയംസൂചിപ്പിച്ചു.

Tags:    
News Summary - Hospitals should not detain patients or bodies for non-payment of bills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.