??????? ???????? ???? ??????? ????????

സൗദിക്കെതിരെ വീണ്ടും ഹൂതി മിസൈലാക്രമണം; സഖ്യസേന പരാജയപ്പെടുത്തി

ജിദ്ദ: സൗദി അറേബ്യക്കെതിരെ വീണ്ടും യമൻ വിമതരായ ഹൂതികളുടെ ആക്രമണം. ഡ്രോൺ വിമാനങ്ങളും ബാലിസ്​റ്റിക്​ മിസൈലുകളും അയച്ച്​​ ആക്രമണത്തെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന നേരിട്ട്​ പരാജയപ്പെടുത്തി. തിങ്കളാഴ്​ച വൈകീട്ട്​​ ദക്ഷിണ സൗദിയിലെ അസീർ മേഖല ലക്ഷ്യമിട്ടാണ്​​ ആയുധങ്ങൾ നിറച്ച ഡ്രോൺ വിമാനങ്ങൾ വന്നത്​.

ചൊവ്വാഴ്​ച രാവിലെ​​ നജ്​റാൻ മേഖലയെ ലക്ഷ്യമിട്ട്​ ബാലിസ്​റ്റിക് മിസൈലുകളും എത്തി​. രണ്ട്​ ആക്രമണ ശ്രമങ്ങളും സംഖ്യസേന വിഫലമാക്കി. ഇൗ മാസം ആറിന്​ നജ്​റാന്​​ നേരെ രണ്ട്​ ബാലിസ്​റ്റിക്​ മിലൈസലുകൾ അയക്കുകയും ലക്ഷ്യസ്​ഥാനത്തെത്തും മുമ്പ്​ സംഖ്യസേന തകർക്കുകയും ചെയ്​തിരുന്നു. മിസൈലുകൾ വീണ്​ ചില സിവിലിയന്മാർക്ക്​ പരിക്കേറ്റിരുന്നു. ഇതിന്​ തൊട്ടുപിന്നാലെയാണ്​ വീണ്ടും ഡ്രോൺ, മിസൈൽ ആക്രമണമുണ്ടായിരിക്കുന്നത്​.

ഡ്രോൺ വിമാനങ്ങളും ബാലിസ്​റ്റിക്​ മിസൈലുകളും ഉപയോഗിച്ച്​ ഹൂതി വിമതർ നടത്തിയ ആക്രമണം തകർത്തതായി യമൻ അലയൻസ്​ സപോർട്ട്​ സഖ്യസേന വക്താവ്​ കേണൽ തുർക്കി അൽമാലികി അറിയിച്ചു. ഇറാ​​െൻറ സഹായത്തോടെ സൗദിക്ക്​ നേരെ ആയുധങ്ങൾ നിറച്ച ഡ്രോൺ വിമാനങ്ങൾ അയച്ചു ഹൂതികൾ ശത്രുതാപരവും തീവ്രവാദപരവുമായ പ്രവർത്തനങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു​. ഹൂതികളുടെ തീവ്രവാദവും ധിക്കാരവും തുറന്നുകാട്ടുന്നതാണിത്​. അതോടൊപ്പം എല്ലാ സമാധാന ശ്രമങ്ങളെയും നിരാകരിക്കലുമാണ്​. വെടിനിർത്തലിനും യമൻ പ്രതിസന്ധിക്ക്​ സമഗ്രമായ രാഷ്​ട്രീയ പരിഹാരം കാണലിനും യു.എൻ. സെക്രട്ടറി ജനറൽ മാർട്ടിൻ ഗ്രിഫിത്​സ്​ നടത്തുന്ന അന്താരാഷ്​ട്ര ശ്രമങ്ങൾക്ക്​ നേരെയുള്ള ഹൂതികളുടെ വിമുഖത തുറന്നുകാട്ടുന്നതാണെന്നും വക്താവ്​ പറഞ്ഞു.

യമനിലെ സഇദ മേഖലയിൽ നിന്നാണ്​ നജ്​റാന്​​ നേരെ രണ്ട്​ ബാലിസ്​റ്റിക്​ മിസൈലുകൾ അയച്ചത്​.​ ഇരു മിസൈലുകളും തടുക്കാനും നശിപ്പിക്കാനും സംഖ്യസേനക്ക്​ കഴിഞ്ഞു. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ട്​ ബോധപൂർവമായ ആക്രമമാണ്​ ഹൂതികൾ നടത്തികൊണ്ടിരിക്കുന്നത്​.​ അന്താരാഷ്​ട്ര മനുഷ്യാവകാശ നിയമങ്ങൾ ലംഘിച്ച്​ നിരപരാധികൾക്ക്​ നേരെയുള്ള ആക്രമണം ഹൂതികൾ​ തുടരുകയാണ്​. ഇതിനകം 313 ബാലിസ്​റ്റിക്​ മിലൈസലുകളും 357 ഡ്രോൺ വിമാനങ്ങളും സൗദിക്ക്​ ​നേരെ അയക്കുകയും അവ സംഖ്യസേന തകർക്കുകയും​ ചെയ്​തിട്ടു​ണ്ട്​. നിരപരാധികൾക്ക്​ നേരെയുള്ള ആക്രമണം തടയാനും ഹൂതികളുടെ ശക്തി നീർവീര്യമാക്കാനും നശിപ്പിക്കാനും കർശനമായ നടപടികൾ കൈകൊള്ളുമെന്നും വക്താവ്​ ഒാർമിപ്പിച്ചു.

അതേസമയം, സൗദിക്ക്​ നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തെ അറബ്​ സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നാഇഫ്​ ഫലാഹ്​ മുബാറക്​ അപലപിച്ചു. കോവിഡിനെ നേരിടാൻ ലോകം വലിയ ശ്രമങ്ങൾ നടത്തിവരുന്ന സമയത്ത്​ സൗദിക്ക്​ നേരെ നടത്തുന്ന ഭീകരാ​ക്രമണങ്ങൾ സൗദിയുടെ സുരക്ഷയെ മാത്രമല്ല, ഗൾഫ്​ മേഖലയുടെ സുരക്ഷ​യെയും സ്​ഥിരതയെയും ലക്ഷ്യം വെയ്​ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിവിലയന്മാരെയും പൊതു​മുതലുക​ളെയും ലക്ഷ്യമിട്ടുള്ള ആക്രമണം അന്താരാഷ്​ട്ര നിയമങ്ങളുടെ നഗ്​നമായ ലംഘനമാണ്​.

ലക്ഷ്യത്തിലെത്തുന്നതിന്​ മുമ്പ്​ ഡ്രോണുകൾ തടഞ്ഞ സൗദി ​േവ്യാമ പ്രതിരോധ സേനയുടെ കാര്യക്ഷമത​യെയും കഴിവിനെയും സെക്രട്ടറി ജനറൽ പ്രശംസിച്ചു. സൗദിക്കൊപ്പം നിലകൊള്ളുമന്നും സുരക്ഷതയും സ്​ഥിരതയും നിലനിർത്തുന്നതിനുള്ള എല്ലാ നടപടികൾക്കും പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വാഗ്​ദാനം ചെയ്​തു. അതോടൊപ്പം മേഖലയിൽ സുരക്ഷയും സമാധാനവും അസ്​ഥിരപ്പെടുത്താൻ ഹൂതികൾ നിരന്തരമായി നടത്തിവരുന്ന ശ്രമങ്ങൾക്കെതിരെ അന്താരാഷ്​ട്ര സമൂഹം ഉണരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - houthi attack against saudi arabia -malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.