ഹൈദരാബാദ്​ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്​: ഹൃദയാഘാതത്തെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യൻ യുവാവ്​ മരിച്ചു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് യാസീൻ (36) ആണ്​ റിയാദ് നാഷനൽഗാർഡ് ആശുപത്രിയിലാണ്​ മരിച്ചത്​.

പിതാവ്: മുഹമ്മദ്‌ ശരീഫ്, മാതാവ്: റഹീമുന്നീസ, ഭാര്യ: അഫ്രീൻ ഫാത്തിമ, മക്കൾ: തെൻസീല യാസീൻ, താഇഫ് യാസീൻ, ആരിഫ യാസീൻ. റിയാദിൽ ഖബറടക്കും.

ഇതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ നേതൃത്വം നൽകുന്നു.

Tags:    
News Summary - Hyderabad native died in riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.